ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/ഇന്ത്യയുടെ വനമനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്ത്യയുടെ വനമനുഷ്യൻ
   പച്ചപ്പ്‌  ഒരു തരി പോലുമില്ലാതെ പരന്ന്  കിടക്കുന്ന തരിശു ഭൂമി അവിടെ ഒരു കാട് നട്ട് വളർത്തുന്നത് സങ്കൽപ്പിക്കാൻ ആവുന്നുണ്ടോ? പക്ഷെ അത് നടക്കും എന്ന് തെളിയിച്ചിരിക്കുക ആണ് ആസാമിലെ ജാദവ് പ്രയേഗ്. "ഇന്ത്യയുടെ വനമനുഷ്യൻ".മരങ്ങൾ നശിക്കുന്നു. പ്രളയവും വരൾച്ചയും കൂടുന്നു. ജന്തുജാലങ്ങളെല്ലാം അവയുടെ താമസസ്ഥലം വിട്ടു  പോകുന്നു.  ഇതിനു തനിക്കു എന്ത് ചെയ്യാനാവും എന്ന് അദ്ദേഹം ആലോചിച്ചു. ഒടുവിൽ എത്തിച്ചേർന്നത് "മരങ്ങൾ നട്ടുപിടിപ്പിക്കുക" എന്നാണ്. എന്നും രാവിലെ കുറച്ച് മരക്കൊമ്പുകൾ ശേഖരിച്ച് ലക്ഷ്യമാക്കി നടക്കും. അവ നട്ടു പിടിപ്പിച്ച് പരിപാലിക്കും. ഇന്നവിടം 550 ഹെക്റ്ററോളം വരുന്ന കാട് ആണ്. ആനയും കടുവയും കുരങ്ങനും എല്ലാം ഉള്ള കാട്. 2015ൽ പത്മശ്രീ നൽകിയാണ് രാജ്യം ഇദ്ദേഹത്തെ ആദരിച്ചത്. മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിക്കു വേണ്ടി നമ്മളാൽ ആവുന്നതെന്തോ അത് ചെയ്യാൻ ഉള്ള പ്രചോദനമാണ് ഈ കഥ.......
ഫസലുറഹ് മാൻ
8 A ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം