സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ഭൂമിയും ജീവകാലങ്ങളും അന്തരീക്ഷവും തമ്മിലുള്ള സമൈക്യമാണ് പരിസ്ഥിതി : മണ്ണും, ഭൂമിയും, അന്തരീക്ഷവും, വായുവും, ജലവും, പ്രകൃതിവിഭവങ്ങളും, മനുഷ്യരും, പക്ഷിമൃഗാദികളും, സസ്യങ്ങളും എല്ലാം പ്രത്യേക അനുപാതത്തിൽ ഉൾക്കൊള്ളുന്ന ഒന്നാണ് പരിസ്ഥിതി. എന്നാൽ പ്രകൃതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്. പരിസരം എന്ന കേവല അർത്ഥത്തിൽ പരിസ്ഥിയെ കാണുവാൻ കഴിയില്ല. നമ്മുടെ പരിസരം അഥവാ ചുറ്റുപാട് പരിസ്ഥിതിയുടെ ഒരു പ്രധാന ഘടകമാണ്. വ്യവസായവും, വികസനവും, സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പരിസര മലിനീകരണം ഉയർത്തുന്ന അപകട സാധ്യകളേക്കാൾ വളരെയേറെ ഭീകരമാണ് പരിസ്ഥിതി നാശം കൊണ്ടുണ്ടാക്കുന്ന പ്രശ്നങ്ങൾ. വൻതോതിലുള്ള വനനശീകരണം, തത്വദീക്ഷയില്ലാതെ ആരംഭിക്കുന്ന വ്യവസായശാലകൾ, ജല മലിനീകരണം, വായുമലിനീകരണം, മണ്ണൊലിപ്പ്, പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ വൻതോതിലുള്ള ചൂഷണം തുടങ്ങി നിരവധി കാരണങ്ങളാണ് പരിസ്ഥിയുടെ നാശത്തിനു ഇടവരുത്തുന്നത്. വനനശീകരണം മൂലം പരിസ്ഥിതി തകർന്നു തുടങ്ങിയിട്ടുണ്ട്. മനുഷ്യന് ആവശ്യമായ പ്രാണവായു പ്രദാനം ചെയ്യുന്നത് വൃക്ഷങ്ങളാണ്. വൃക്ഷങ്ങളുടെ അസാന്നിധ്യത്തിൽ വായു മലിനീകരിക്കപ്പെടുന്നു ;ഓ ക്സിജൻന്റെയും കാർബൺ ഡൈഓക്സൈഡി ന്റെയും ഇഴ മുറിയുന്നു. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുകയും അന്തരീക്ഷ മലിനീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്നു. എങ്കിലും, ജീവന്റെയും ജീവിതത്തിന്റെയും ആധാരമായ വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കുന്ന മനുഷ്യൻ പ്രകൃതിയുടെയും, അവന്റെ തന്നെയും ഘാതകനാണ്. *"മരം ഒരു വരം"* എന്ന ചൊല്ലിന്റെ അർഥം പോലും ഇന്ന് ഗൗനിക്കപ്പെടുന്നില്ല. മാത്രമല്ല, പിന്നങ്ങോട്ടുള്ള എല്ലാ മലിനീകരണങ്ങളും തന്നെ വനനശീകരണമായി ദൃഢമായ ബന്ധം പുലർത്തുന്നവയാണ് മണ്ണൊലിപ്പാണ് ഈ ബന്ധത്തിൽ മുന്നിൽ! മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു. *ആൽഡസ്ഹാക്സ്ലിയുടെ* വാക്കുകൾ ഇവിടെ സ്മരിക്കട്ടെ : "ബോംബ് ഒരു നാഗരികതയെ നശിപ്പിക്കും ;എന്നാൽ മണ്ണൊലിപ്പ് ആ നാഗരികതയുടെ മാതൃത്വത്തെയാണ് നശിപ്പിക്കുക" .അമിതമായ വനനശീകരണം പരിസ്ഥിയുടെ സന്തുലനാവസ്ഥയെയും തകർക്കുന്നു. ജീവൻ നിലനിർത്തുന്നതിന് വായുവെന്നപോലെതന്നെ ആവശ്യമാണ് വെള്ളവും. എന്നാൽ ശുദ്ധജലം ഇന്ന് ഒരു സങ്കൽപ്പം മാത്രമായിക്കൊണ്ടിരിക്കുകയ്യാണ് ഭൗമാന്തരീക്ഷത്തിലെ വർദ്ധിച്ചുവരുന്ന ഊഷ്മാവിനും താപനിലയ്ക്കും കാരണമായിട്ടുള്ളത് അന്തരീക്ഷമലിനീകരമാണ്. വികസനത്തിന്റെ പേരിൽ അന്തരീക്ഷത്തിലേക്ക് വിഷം തുപ്പുന്ന വിവേചനമില്ലാതെ ആരംഭിക്കുന്ന വ്യവസായശാലകൾ പരിസ്ഥിതിക്ക് വരുത്തുന്ന ഭംഗവും വൻവിപത്തിനു വഴിതെളിക്കുന്നു. ഭൂമിയുടെ സംരക്ഷണ പാളിയായ ഓസോണിനെ തകർത്തുകൊണ്ടിരിക്കുന്നതും ഇത്തരത്തിലുള്ള വ്യവസായ ശാലകളാണ്. ഇത്തരത്തിൽ, ചുറ്റുപാടിനെ സർവത്ര വിഷമയവും അപകടകരമാംവിധം മലിനവുമാക്കിയിരിക്കുകയാണ് മനുഷ്യൻ. വികസനത്തിലേക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയിലെ ഒരു പിഴവാണിത്. പക്ഷെ ഇത് ഉയർത്തുന്ന ഭീഷണി മാരകമാണെന്ന കാര്യം വിസ്മരിക്കാൻ പാടില്ല. നമ്മുടെ തലമുറയെ മാത്രമല്ല, ഭാവി തലമുറയെയും ഇത് ബാധിക്കുമെന്ന് നാം ഓർക്കണം. ഇങ്ങനെ മനുഷ്യൻ തന്നെ തന്റെ മരണത്തിന്റെ വഴി തുറക്കുന്നതാണ് പരിസര മലിനീകരണമെന്നു കാണാം. അതുകൊണ്ട് അത് ആത്മഹത്യാപരമാണെന്നതിൽ സംശയമില്ല. പരിസ്ഥിതിയുടെ നാശം പ്രകൃതിയുടെയും, ജീവകാലങ്ങളുടെയുംഅതുവഴി മനുഷ്യരാശിയുടെയും നാശത്തിനു ഇടയാക്കുമെന്ന ബോധം പുതുതലമുറയിൽ ഉറപ്പിക്കണം. പ്രകൃതി നമുക്ക് കനിഞ്ഞുനൽകിയിട്ടുള്ള ഈ വാഗ്ദാനങ്ങളെ ചൂഷണം ചെയ്യാതെ നമുക്കും, നമ്മുടെ തലമുറകൾക്കും വേണ്ടി അവയെ കരുതിവയ്ക്കാം. |