എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും ഞാനും

പുഴകൾക്കുമുണ്ടൊരു കഥ പറയാൻ .......
കഥ കേട്ടുറങ്ങുന്ന പരൽ മീനുകൾ .......
പുഴകൾക്കുമുണ്ടൊരു കഥ പറയാൻ....
കഥ കേട്ടുറങ്ങുന്ന പരൽ മീനുകൾ......

ഈറൻ നിലാവിന്റെ പൂമുക വാതിലിൽ...
കഥ പറഞ്ഞെത്തുന്ന കരി വണ്ടുകൾ .......
കഥ കേട്ടു നീ എന്റെ അരികത്തു വന്നൊരു ..
പുഞ്ചിരി തൂകുമോ പൂ നിലാവേ.........

ഈറൻ നിലാവിന്റെ പൂമുക വാതിലിൽ..
കഥ പറഞ്ഞെത്തുന്ന കരി വണ്ടുകൾ ......
കഥ കേട്ടു നീ എന്റെ അരികത്തു വന്നൊരു ..
പുഞ്ചിരി തൂകുമോ പൂ നിലാവേ...........

തായമ്പു തഴുകുന്ന താമരപ്പൂവിന്റെ .. തളിരിലകളിലലിയുന്നാടേ..
തളിരിട്ട മോഹങ്ങൾ തൊഴിയരെത്തെന്നലിൽ ..
മിഴികളിൽ നോക്കിയൊന്നൊതീ........

പൂവാകെ പൂക്കുന്ന പൂങ്കാവനത്തിലെ ..
പൂമ്പൊടികൾ തേടുന്ന പൂമ്പാറ്റകൾ .....
പൂമ്പാറ്റയോടാരും പറയാത്ത കഥയിലെ..
കഥ നായിക മാത്രമാകുന്നു നീ........

കഥ നായിക മാത്രമാകുന്നു നീ.........

മുഹമ്മദ് ഫഹീം തങ്ങൾ
6 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത