അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലവും രോഗപ്രതിരോധവും
കൊറോണ കാലവും രോഗപ്രതിരോധവും
ഈ കൊറോണകാലത്ത് ജീവിതരീതിയിൽ കുറച്ചൊന്നു ശ്രദ്ധിച്ചാൽമതി.എങ്കിൽ നമുക്ക് രോഗാണുക്കളെ തടയാം.നമ്മുടെ ശരീരത്തെ കൂടുതൽ സ്നേഹിക്കാം.മറ്റെന്തിനെക്കാൾ വലുത് ആരോഗ്യമാണെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്.ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല.ഈ കൊറോണകാലം വീണ്ടും ഓർമിപ്പിക്കുന്നത് ഇതുതന്നെ.രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾക്കും വൈറസീനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം .രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവരിൽ രോഗം വളരാനുള്ള സാധ്യതയും കുറവായിരിക്കും.രോഗപ്രതിരോധശേഷി കുറവായവരെ സ്വഭാവികമായും വൈറസ് പെട്ടന്ന് കീഴടക്കും.രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി ആളുകളുമായി ഇടപെടാതിരിക്കുക.എപ്പോഴും കൈകൾ സോപ്പുപയോഗിച്ച് കഴുകുക,മാസ്ക് ഉപയോഗിക്കുക,എപ്പോഴും ശുചിത്വം പാലിക്കുക,സാമൂഹിക അകലം പാലിക്കുക,വീട്ടിൽ തന്നെ ഇരിക്കുക.ഇതൊക്കെ കൊറോണയെ തടയാൻ നല്ല മാർഗങ്ങളാണ്. STAY AT HOME
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ