ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ആപത്തുകാലത്തെ തൈ

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആപത്തുകാലത്തെ തൈ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആപത്തുകാലത്തെ തൈ

സ്വന്തമായുണ്ടായിരുന്ന ആ വലിയ പ്രദേശത്തെ മരങ്ങളെല്ലാം വിറ്റ് ആയാൾ കാശാക്കി. ഭൂമിയിലുണ്ടായിരുന്ന മണ്ണും പാറയുമെല്ലാം വിറ്റു പണക്കാരനായി. വലിയ വീടുവച്ച് താമസിച്ചു. കഴിഞ്ഞവർഷമാണ് അയാളുടെ ഭാര്യ മരിച്ചത്. നാട്ടിലെങ്ങും കൊടും വേനലായിരുന്നു. കിണറ്റിലൊന്നും വെള്ളം കിട്ടാനില്ലായിരുന്നു. മലിന ജലം കുടിച്ചതാണ് മരണ കാരണം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഒരു തുള്ളി വെള്ളം പോലുമില്ലാതായതോടെ അയാൾ തന്റെ കുഞ്ഞിനെയുമെടുത്ത് മരുഭൂമിയിലൂടെ നടന്നു. ഏറെദൂരം നടന്നിട്ടും എവിടെയും തണലോ വെള്ളമോ കണ്ടില്ല. പൈപ്പുവെള്ളം തുറന്നുവിട്ട് മണിക്കൂറുകളോളം വണ്ടികഴുകുകയും വെള്ളം പാഴാക്കുകയും ചെയ്ത നാളുകൾ അയാൾക്ക് ഓർമ്മവന്നു. വെയിലും ചൂടും സഹിക്കാനാകാതെ അയാൾ കുഴഞ്ഞുവീണു. ഒരു നിഴൽ അയാളുടെ മേൽ പതിച്ചു. വൃദ്ധയായ ഒരു സ്ത്രീ ഒരു കുടം വെള്ളവുമായി നിൽക്കുന്നു. "വെള്ളം” - അയാൾ പറഞ്ഞു. "മുമ്പ് ചെയ്തതിന്റെയൊക്കെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. നീ മാത്രമല്ല, നിന്റെ കുഞ്ഞും ദുരിതം അനുഭവിക്കുന്നു.” - സ്ത്രീ പറ‍ഞ്ഞു. "വെള്ളം" - അയാൾ യാചിച്ചു. "എഴുന്നേൽക്ക് ... ഈ ചായ കുടിക്ക് ..” അയാൾ എഴുന്നേറ്റ് അമ്പരപ്പോടെ നോക്കി. ചായയുമായി ഭാര്യ നിൽക്കുന്നു. "എന്തൊരുറക്കമാണ്. കോറോണക്കാലത്ത് വീട്ടുപണിചെയ്യണമെന്നും പച്ചക്കറി കൃഷി ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞതു കേട്ടില്ലേ... പോയി എന്തെങ്കിലും പണിയെടുക്കൂ ..” താൻ കണ്ടത് സ്വപ്നമായിരുന്നു എന്ന് അപ്പോഴാണ് അയാൾക്ക് മനസ്സിലായത്. ചായയും കുടിച്ച് തൊടിയിലേക്കിറങ്ങിയ അയാൾ പറമ്പിന്റെ പലഭാഗത്തായി ചക്കക്കുരുവും മാവിൻ തയ്യും നട്ടാണ് മടങ്ങിയത്.

കാളിന്ദി വി. സാനു
6A ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ