ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/കളി തന്ന പണി !

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കളി തന്ന പണി !

അമ്മുവിൻ്റെ വീട്ടിൽ അച്ഛനും അമ്മയും ഒരു കുഞ്ഞനുജനുമുണ്ട്. സ്‌കൂൾ അവധിയായതിനാൽ അവർ ഇപ്പോഴും മുറ്റത്ത് കളിയാണ്. മണ്ണ് വാരിക്കളിക്കാനാണ് അവർക്കിഷ്ടം. എന്നും കാളി കഴിയുമ്പോൾ അമ്മ അവരോട് കയ്യും കാലും സോപ്പിട്ട് നന്നായി കഴുകി അകത്തേക്ക് കയറാൻ പറയും. പക്ഷെ അവർ 'അമ്മ പറയുന്നത് കേൾക്കാതെ ഓടിക്കയറും അതാണ് പതിവ്.

അങ്ങനെയിരിക്കെ, ഒരു ദിവസം രാത്രി ഉറങ്ങാൻ സമയമായപ്പോൾ പെട്ടെന്ന് അമ്മുവിൻ്റെ അനുജന് ഒരു വയറുവേദന. അവൻ ഉറക്കെ കരയാൻ തുടങ്ങി. വയറിൽ തലയിണ അമർത്തിയിട്ടും അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടുമറിഞ്ഞിട്ടുമൊന്നും വേദന സഹിക്കാനാവാതെ അവൻ കരഞ്ഞുകരഞ്ഞുറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ 'അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. അവനെ പരിശോധിച്ച്‌ തുടങ്ങിയപ്പോൾ തന്നെ ഡോക്ടർക്ക് കാര്യം മനസ്സിലായി. ഡോക്ടർ അവനോട് രണ്ട കയ്യും നീട്ടാൻ പറഞ്ഞു. അവൻ പതുക്കെ കൈകൾ നീട്ടി. കയ്യിലേക്ക് നോക്കിയ ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു. അവന്റെ രണ്ട കയ്യിലേയും നഖങ്ങൾ നീണ്ട വളർന്നിരുന്നു. അതിനുള്ളിൽ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു. "ഇത് തന്നെയാണ് ഇവന്റെ വയറുവേദനയുടെ കാരണം." ഡോക്ടർ അമ്മുൻ്റെയും നഖങ്ങൾ പരിശോധിച്ച്. അവളുടെയും സ്ഥിതി ഇത് തന്നെ! ഇനി മുതൽ നഖങ്ങൾ നീട്ടി വളർത്തരുതെന്നും ശരീരം വൃത്തിയായി സൂക്ഷിക്കണം എന്നും ഡോക്ടർ അവരെ ഉപദേശിച്ചു. അസുഖം വന്നതിനു ശേഷം ചികില്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് എന്നും കാളി കഴ്ഞ്ഞ ശേഷം അവർ 'അമ്മ പറയാതെ തന്നെ കൈകാലുകൾ വൃത്തിയാക്കാൻ തുടങ്ങി. ഇത് അമ്മുൻ്റെ മാത്രം കഥയല്ല, വ്യക്തിശുചിത്വം കാത്ത് സൂക്ഷിക്കാത്തത എല്ലാവരുടെയും കഥയാണ്.

നസ്‌റിൻ കെ.എ
3 C ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ