ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ശുചിത്വമെന്ന വലിയ കാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമെന്ന വലിയ കാര്യം

ഒരിടത്ത് ഒരു സ്കൂളിൽ ഒരു അധ്യാപകൻ ഉണ്ടായിരുന്നു. അദ്ദേഹം എല്ലാ കുട്ടികളോടും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാർത്ഥിക്കണം എന്നു പറഞ്ഞിരുന്നു. അല്ലാത്ത കുട്ടികളെ അധ്യാപകൻ ശകാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം പതിവുപോലെ അധ്യാപകൻ എല്ലാവരും പ്രാർത്ഥിച്ചോ എന്ന് ക്ലാസ് ലീഡറോട് ചോദിച്ചു. ഒരാളൊഴികെ എല്ലാവരും പ്രാർത്ഥിച്ചു എന്ന് ലീഡർ മറുപടി പറഞ്ഞു. അതുകേട്ട് അധ്യാപകൻ ദേഷ്യം വന്നു. ആ കുട്ടിയെ വിളിക്കാൻ ലീഡറോട് അധ്യാപകൻ ആവിശ്യപ്പെട്ടു. കുട്ടി വന്നപ്പോൾ അധ്യാപകൻ കുട്ടിയോട് പ്രാർഥിക്കാതിരിക്കാൻ എന്താണ് കാരണം എന്ന് ചോദിച്ചു. അപ്പോൾ മിടുക്കനായ ആ കുട്ടി പറഞ്ഞു .പ്രാർത്ഥനക്കു പോകുന്നതിനു മുന്നേ ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ ക്ലാസ് റൂം ആകെ വൃത്തിഹീനമായ കിടക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. പൊടിപടലങ്ങളും പേപ്പറുകളും നിറഞ്ഞിരിക്കുന്നു. ശുചിത്വമില്ലാത്തെ ക്ലാസ് മുറിയുടെ അത് വൃത്തിയാക്കാൻ എനിക്ക് തോന്നി. അതാണ് ഞാൻ പ്രാർത്ഥനക്ക് വരാതിരുന്നത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്നെ ശിക്ഷിച്ചോളൂ സാറേ. മറുപടി കേട്ട സാറിന് സന്തോഷമായി. അവനെ അധ്യാപകൻ അഭിനന്ദിച്ചു. ഇവൻ നമ്മുക്ക് എല്ലാവർക്കും മാതൃകയാണ് എന്നു പറഞ്ഞു.

പിന്നീട് കുട്ടികൾക്ക് നല്ല ശീലങ്ങളെ കുറിച്ചു പറഞ്ഞു കൊടുത്തു. ശുചിത്വമുള്ളിടത്തെ ആരോഗ്യമുണ്ടാകൂ,ആരോഗ്യമുള്ളിടത്തെ ആയുസ്സുണ്ടാകൂ. ശുചിത്വമില്ലെങ്കിൽ ശരീരത്തിൽ അണുക്കൾ കയറിപ്പറ്റി രോഗങ്ങൾ ഉണ്ടാകുകയും അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പന്തലിച്ചു ഒരു രാജ്യം മുഴുവൻ അല്ലെങ്കിൽ ലോകം തന്നെ ഇല്ലാതാക്കാൻ കാരണമാകും. അതുകൊണ്ടു നമ്മളെല്ലാം ശുചിത്വമുള്ളവരായിരിക്കണം. അതുകേട്ട് എല്ലാവരും തലയാട്ടി.

ശുചിത്വ നാട് നമ്മുടെ നാട്
വളരട്ടങ്ങനെ വളരട്ടെ
ശുദ്ധവായു ലഭിക്കട്ടെ
ജീവൻ നിലനിൽക്കട്ടെ
 

ഫാത്തിമ സഫ
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ