ഗവ. എൽ പി എസ് ആറാമട/അക്ഷരവൃക്ഷം/പരിസ്‌ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്‌ഥിതി

ലോകം മുഴുവൻ പരിസ്‌ഥിതിപ്രശ്നങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് വലയുകയാണ്.നഗരങ്ങൾ മാത്രമല്ല ഗ്രാമങ്ങളും വനങ്ങളും വരെ മലിനീകരണത്തിന്റെ പ്രത്യാഘാതം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.വരൾച്ച,പേമാരി,ഭൂമികുലുക്കം,മണ്ണിടിച്ചിൽ,ഉരുൾ പൊട്ടൽ,കടൽക്ഷോഭം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ കൂടാതെ പുഴമണ്ണ് ഖനനം,വ്യവസായവൽക്കരണം മൂലമുള്ള അന്തരീക്ഷമലിനീകരണം,ഖരമാലിന്യത്തിന്റെ നിർമ്മാർജനപ്രശ്നങ്ങൾ തുടങ്ങി മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന പലതും പരിസ്‌ഥിതിപ്രശ്നങ്ങളുണ്ടാക്കുകയും പല ദുരന്തങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു.നഗരങ്ങളാണ് മലിനീകരണത്തിന്റെ മാരകഫലങ്ങൾ കൂടുതൽ അനുഭവിക്കുന്നത്.നഗരത്തിലെ വർധിക്കുന്ന ജനസംഖ്യ കുടിവെള്ളവും വായുവുമടക്കം മനുഷ്യന് അത്യാവശ്യമുള്ള ഘടകങ്ങൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഏറുന്നു.മനുഷ്യകുലത്തെത്തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ മലിനീകരണവും ശുചിത്വബോധമില്ലായ്മയുമാണ്.ബോധവൽക്കരണം കൊണ്ടുതന്നെ ഇതിനെല്ലാം ഒരളവുവരെ പരിഹാരമുണ്ടാക്കാൻ കഴിയും.

സച്ചു സുനിൽ
3 , ഗവ. എൽ പി എസ് ആറാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


കോവിഡ് - 19: സമ്പദ് വ്യവസ്ഥ വൻപ്രതിസന്ധിയിൽ

 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം