സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അഹങ്കാരം
അഹങ്കാരം
പണ്ട് കേസലപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. അവിടെ രാജുവെന്നും ഗോപുവെന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അതിൽ രാജു ദയാലുവും പാവവുമായിരുന്നു. എന്നാൽ ഗോപു അഹങ്കാരിയും ദുഷ്ടനുമായിരുന്നു. രാജു എപ്പോഴും അവനെ ഉപദേശിക്കുമായിരുന്നു. എന്നാൽ ഗോപുവിന് അതൊന്നും ഇഷ്ടമുണ്ടായിരുന്നില്ല. അവൻ മൃഗങ്ങളെ ഉപദ്രവിക്കുകയും കൂട്ടുകാരെ ചീത്തപറയുകയും വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അവർ കാട്ടിലൂടെ പോകുമ്പോൾ ഒരു കുഞ്ഞ് പാമ്പ് ഇഴഞ്ഞു നീങ്ങുന്നു. ഗോപു അതിനെ വടി കൊണ്ട് അടിക്കാനും കല്ലെറിയാനും തുടങ്ങി. രാജു അത് തടഞ്ഞു. എന്നാൽ ഗോപു അതൊന്നും ചെവിക്കൊണ്ടില്ല. ഒടുവിൽ കുഞ്ഞുപാമ്പ് ചത്തു. പക്ഷെ അതെല്ലാം അതിന്റെ അമ്മ പാമ്പ് കാണുന്നുണ്ടായിരുന്നു. കുറെ മാസങ്ങൾക്ക് ശേഷം വീണ്ടും അവർ അതേ കാട്ടിലൂടെ പോവുകയായിരുന്നു. അപ്പോൾ പാമ്പിന്റെ അമ്മ വന്നു. ഗോപുവിനെ ഓടിച്ചു. ഒടുവിൽ ആ പാമ്പ് ഗോപുവിനെ ആഞ്ഞു കൊത്തി. ഗോപു മരിച്ചു. അവൻ ചെയ്ത തെറ്റിനുളള ശിക്ഷ അവന് കിട്ടി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ