എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/കോറോണക്കാലത്തെ മുല്ലപ്പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലത്തെ മുല്ലപ്പൂക്കൾ

അമ്മുക്കുട്ടി പതിവുപോലെ രാവിലെ എഴുന്നേറ്റു മുറ്റമടിക്കാൻ ചൂലുമായി ഇറങ്ങി. അപ്പോഴാണ് മെല്ലെ വന്ന ഒരു ഇളംകാറ്റിൽ മുല്ലപ്പൂവിന്റെ മണം അവളുടെ ശ്രദ്ധയിൽ പെട്ടത്. അയലത്തെ വീട്ടിലെ മേരിടീച്ചറുടെ വീട്ടിലെ മുല്ലവള്ളിയിൽ നിന്നായിരുന്നു അത്. അമ്മുക്കുട്ടിക്ക് അപ്പോൾ കഴിഞ്ഞ വർഷത്തെ മുല്ലപ്പൂക്കാലം ഓർമ്മ വന്നു. അമ്മുക്കുട്ടിയും അവളുടെ അനിയനും അപ്പുറത്തെ വീട്ടിലെ നിഹാലയും അവളുടെ അനിയത്തിയും പിന്നെ തൊട്ടടുത്ത വീട്ടിലെ അബുക്കാന്റെ മോൾ മിന്നുവും കൂടി മുല്ലപ്പൂ പെറുക്കാനായി കൂട്ടം കൂടി മേരിടീച്ചറുടെ വീട്ടിൽ പോയത് അവൾ ഓർത്തു. ' എന്തൊരു രസമായിരുന്നു കൂട്ടുകാർക്കൊപ്പം കളിച്ചുനടന്ന ആ അവധിക്കാലം '... ഏല്ലാരും മത്സരിച്ചു മുല്ലപ്പൂ പെറുക്കുമായിരുന്നു. ആർക്കാണ് കൂടുതൽ എന്നു പറഞ്ഞു കുഞ്ഞു കുഞ്ഞു വഴക്കുകൾ.. പിന്നെ എല്ലാവരും മുല്ലപ്പൂ മാല കോർത്തു കളിക്കും.. "അമ്മുക്കുട്ടീ നീ എവിടെ " അടുക്കളയിൽ നിന്നും അമ്മയുടെ വിളി- 'അമ്മേ ഞാൻ മേരിടീച്ചറുടെ വീട്ടിലേക്ക് നോക്കുകയായിരുന്നു. മുറ്റം നിറയെ മുല്ലപ്പൂക്കൾ വീണു കിടക്കുന്നു '. ഇത് കേട്ട് അമ്മ പറഞ്ഞു "സാരമില്ല ഇനിയും കുറേ മുല്ലപ്പൂക്കൾ വിരിയുന്ന കാലം വരും ". അമ്മുക്കുട്ടിക്ക് സന്തോഷമായി.

ഫർഹാന പി.
4B എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ