സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അപ്പുവിന്റഅവധിക്കാലം
അപ്പുവിന്റഅവധിക്കാലം
വെറുതെ ഇരുന്നപ്പോൾ മടുത്തു. ടിവി കണ്ടും ഗെയിം കളിച്ചും മടുത്തു. ആകെ മടുപ്പ് തന്നെ. ചേച്ചിയെ കൂട്ടി അപ്പു മുറ്റത്തിറങ്ങി. നമുക്ക് പൂക്കൾ പറിച്ചെടുത്ത് കളിച്ചാലോ അപ്പു ചോദിച്ചു. വേണ്ട അമ്മ വഴക്കു പറയും ചേച്ചി പറഞ്ഞു. അവർ നടന്നുനടന്ന് മന്ദാര ത്തിന്റെ അടുത്തെത്തി. അപ്പു അതിനുള്ളിലെ പറിച്ചെടുത്തു. അതിന്റെ അടിയിൽ നിന്ന് തൂങ്ങിയാടുന്നു ഇതാണ് പൂമ്പാറ്റ ആകുന്നത് ചേച്ചി പറഞ്ഞു. പൂമ്പാറ്റ ഇങ്ങനെ അല്ലല്ലോ ഇരിക്കുന്നേ അപ്പു ചോദിച്ചു. ഇത് പൂമ്പാറ്റ പുഴു വിന്റെ കൂടാണ്. പൂമ്പാറ്റ മുട്ടയിട്ട് പുഴുവായി വിരിഞ്ഞു. ഈ പുഴ കൂടുകെട്ടി അതിൽ ഇരിക്കും. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ കൂടു പൊട്ടി പൂമ്പാറ്റ പുറത്തുവരും. എന്നിട്ട് ചിറകടിച്ചു പറന്നു പറന്നു നടക്കും ചേച്ചി പറഞ്ഞു. ഇത് ഞാൻ പറിച്ചു പോയല്ലോ അപ്പൊ സങ്കടപ്പെട്ടു. സാരമില്ല അപ്പു പൂർണ്ണവളർച്ചയെത്തിയ താണ് ചേച്ചി പറഞ്ഞു. നമുക്ക് ഇതിനെ പാത്രത്തിലാക്കി വെക്കാം. രണ്ട് ദിവസം കഴിഞ്ഞപ്പോൾ മഞ്ഞയും കറുപ്പും നിറമുള്ള സുന്ദര പൂമ്പാറ്റ പുറത്തുവന്നു. അത് ചിറകു വീശി പറന്നു പറന്നു പോയി അപ്പു സന്തോഷത്തോടെ അത് നോക്കി നിന്നു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ