Schoolwiki സംരംഭത്തിൽ നിന്ന്
പ്രവർത്തന റിപ്പോർട്ട്
2019 - 2020 വർഷത്തെ ഗണിതശാസ്‍ത്രക്ലബ്ബിന്റെ ഉദ്ഘാടനം മുൻ എച്ച് എം ശ്രീ. വിജയകുമാർ സാർ നിർവഹിച്ചു. എല്ലാ ഗണിതശാസ്‍ത്ര അധ്യാപകരും ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. ഗണിതശാസ്‍ത്ര ക്വിസ് സംഘടിപ്പിച്ചു . സ്‍കൂൾ തല വിജയികളെ സബ് ജില്ലയിൽ മത്സരിപ്പിച്ചു. ഗണിതശാസ്‍ത്ര മേളക്ക് മുമ്പ് ജ്യോമട്രിക്കൽ ചാർട്ടിനെക്കുറിച്ചും മറ്റ് മത്സരയിനങ്ങളെ കുറിച്ചും കുട്ടികളെ പരിചയപ്പെടുത്തി. സുരേഷ് കുമാർ സാറും മൻസൂർ സാറും നേതൃത്വം നൽകി. സബ്‍ജില്ലാ മേളയിൽ പങ്കെടുത്തു വിജയിച്ച കുട്ടികളെ ജില്ല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു .സബ്‍ജില്ലാ മേളകളിൽ കല്ലറ സ്‍കൂളിനായിരുന്നു ഓവറാൾ. ജില്ലാ മേളയിൽ നിന്നും അഞ്ചു കുട്ടികൾക്ക് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു . തൃശൂരിൽ നടന്ന സംസ്ഥാന മേളയിൽ ഷബാന പ്യുവർ കൺസ്ട്രക്ഷനിൽ മൂന്നാം സ്ഥാനവും A ഗ്രേഡും നേടി. മറ്റുള്ളവർക്ക് A ഗ്രേഡ് ലഭിച്ചു. രാമാനുജൻ സെമിനാറിൽ ഷബാനയ്ക്ക് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. ഭാസ്കരാചാര്യ പേപ്പർ പ്രസന്റേഷനിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും നേടി .അഖില ദേവ് നമ്മുടെ സ്‍കൂളിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ചു .ഇക്കഴിഞ്ഞ ശാസ്‍ത്രരംഗം മത്സരത്തിൽ ഗണിതശാസ്‍ത്രത്തിൽ നമ്മുടെ സ്‍കൂളിലെ നന്ദു കൃഷ്‍ണ സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.