സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/കരുതലോടെ
കരുതലോടെ
ഒരിടത്ത് അപ്പു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു . രാവിലെ അവനെ അമ്മ നേരത്തെ വിളിച്ചിട്ട് പറഞ്ഞു ,"ഇന്ന് സ്കൂൾ അവധിയാ". അപ്പാൾ തന്നെ അവൻ പുതപ്പിടിയിനേക്ക് ചുരുണ്ടു. എഴുന്നേറ്റ ഉടൻ അപ്പു അവന്റെ റൂമിലേക്ക് പോയി അവന്റെ പേഴ്സിൽിന്ന് പത്തു രൂപയും അവന്റെ ക്രിക്കറ്റ് ബാറ്റും എടുത്ത് പുറത്തേക്കിറങ്ങി. ഇതുകണ്ട അപ്പുവിന്റെ അമ്മ പുറത്തേക്കിറങ്ങി വന്നു . എന്നിട്ട് അപ്പുവിനോട് പറഞ്ഞു, " മോനെ ഇപ്പാൾ പുറത്ത് ഒരു ഭീകര് വൈറസുണ്ട് ....ആ വൈറസ് അനേകം മനുഷ്യരെ കൊന്നുടുക്കി . നമ്മുടെ പ്രധാനമന്ത്രി ആരും വീടിനുപുറത്തിറങ്ങരുതെന്ന് പറഞ്ഞത് നീയും കേട്ടതല്ലേ ". "അമ്മേ അതിനു ഞാൻ മാസ്ക് വച്ചിട്ടുണ്ട് ". അമ്മയുടെ വാക്ക് കേൾക്കാതെ അപ്പു പുറത്തേക്ക് പായി . അവൻ കളിച്ചു കഴിഞ്ഞ് അവന്റെ കയ്യിുണ്ടായിരുന്ന രൂപയുായി മിഠായി കടയിലേക്ക് നടന്നു . ലോക്ക് ഡൗൺ കാരണം കട തുറന്നിട്ടുണ്ടായിരുന്നി്ല. അവൻ ടൗണിലേക്ക് നടന്നു. കുറച്ചകലെ ഒരു ചാര് ബെഞ്ചിൽ രണ്ട് കൊറോണ വൈറസുകൾ ഇരിക്കുന്നുണ്ടായിരുന്നു. അവർ മനുഷ്യരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. " ഈ മനുഷ്യർ എല്ലാവരും നന്നായി പോയി എന്നു തോന്നുന്നു . ഇനി നമ്മൾ വീട്ടിലേക്കു തിരിച്ചു പോകേണ്ടി വരും "." ശരിയാ ". അപ്പാഴാണ് അപ്പു അതിലൂടെ നടന്നു വരുന്നത് അവർ കണ്ടത്. അവർ പരസ്പരം പറഞ്ഞു. "നമുക്ക് അവന്റെ ശരീരത്തിനുള്ളിൽ എങ്ങിലെയെങ്കിലും കയറിപ്പറ്റണം" . അപ്പ അടുത്തെത്തിയപ്പാൾ അവർ ചോദിച്ചു ,"ഞങ്ങളെ ഒന്ന് ടൗൺ വരെ എത്തിക്കാമോ......?". അവൻ മനസ്സിൽ വിചാരിച്ചു "ഈ വൈറസുകളാണ് ലോകം മുഴുവൻ രോഗം പടർത്തുന്നത് ഇവയെ എങ്ങനെയെങ്കിലും നശിപ്പിക്കണം ". "അതിലെന്താ എന്റെ കൈയിൽ കയറിക്കാ..... " അപ്പുക്കുട്ടാനീ എന്തിനാ ഈ മാസ്ക് വെച്ചത് ......?മാസ്ക് വെച്ചിട്ട് നിന്നെ കാണാൻ ഒരു ഭംഗി ഇല്ല". അവർ പറഞ്ഞു . "അതേ ഇപ്പോൾ ലോകം മുഴുവൻ കൊറോണ എന്നാരു വൈറസ് ആണ് .അതുകാണ്ട് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം". വഴിയരികിൽ അവൻ ഒരു പൈപ്പ് കണ്ടു. അതിന്റെ അടുത്ത് സോപ്പും ഉണ്ടായിരുന്നു. അവൻ ആ പൈപ്പിന്റെ അടുത്തേക്ക് നടന്നു . "നീ എന്തിനാ പൈപ്പിന്റെ അടുത്തേക്ക് പോകുന്നത് .....?". വൈറസിന് പേടിയായി. കൈയിൽ മുഴുവൻ അഴുക്കാണ് കൈകഴുകാനാ പോകുന്നത് "."വേണ്ട അപ്പൂ വേണ്ട....." വൈറസുകൾ നിലവിളിച്ചു ... എന്നാൽ അവൻ അതൊന്നും ശ്രദ്ധിച്ചില്ല . അവൻ സോപ്പ് ഉപയാഗിച്ച് കൈകൾ നന്നായി കഴുകി... അവയടെ കഥ കഴിഞ്ഞു. എല്ലാവരും വൃത്തിയും വെടിപ്പും ശീലമാക്കിയതോടെ വൈറസുകൾക്ക് ആആ നാട്ടിൽ നിൽക്കാനേ കഴിഞ്ഞില്ല .... അവ ജീവനും കൊണ്ടോടി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ