ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ വീട്ടിലിരുന്നൊരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലിരുന്നൊരു അവധിക്കാലം      
                  അപ്പുവും അമ്മുവും സഹോദരങ്ങളാണ്. വേനൽ അവധി ആഘോഷിക്കാൻ അവർ രണ്ട് പേരും കാത്തിരിക്കുകയാണ്. അവധിക്കാലം എവിടെ ഒക്കെ പോകണം എന്നും അവർ തീരുമാനിച്ചു. അങ്ങനെ സ്കൂളിൽ പരീക്ഷയൊക്കെ തുടങ്ങി. പെട്ടെന്ന് ഒരു ദിവസം ടീച്ചർപറഞ്ഞു :നാളെ മുതൽ ആരും സ്കൂളിൽ വരണ്ട നിങ്ങൾക്ക് ഇനി പരീക്ഷ ഉണ്ടാവുകയില്ല! ഇത് കേട്ട അമ്മു ടീച്ചർരോട് ചോദിച്ചു എന്താണ് കാര്യം? അപ്പോൾ ടീച്ചർ പറഞ്ഞു :"ലോകം മുഴുവൻ ഭീതിയിലാക്കിയ കൊറോണ വൈറസ് നമ്മുടെ നാടുകളിലും എത്തിയിട്ടുണ്ട് "  അത് കൊണ്ട്  ഈ മഹാ മഹാ മാരിയേ തടയാൻ വേണ്ടി നിങ്ങൾ എല്ലാവരും എപ്പോഴും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം എവിടെയും പോകാതെ വീട്ടിൽ തന്നെ കഴിയണം. നിങ്ങൾ എല്ലാവരും സൂക്ഷിക്കണം.  ഇത് കേട്ട അപ്പുവിനും അമ്മുവിനും വിഷമമായി. വീട്ടിൽ എത്തിയപ്പോൾ അമ്മയും അത് തന്നെ പറഞ്ഞു നിങ്ങൾ രണ്ട് പേരും പുറത്തിറങ്ങികളിക്കരുത്. മനുഷ്യനെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു തരം വൈറസ് ആണിത് അത് കൊണ്ട് സൂക്ഷിക്കണം. അപ്പോൾ അപ്പു ചോദിച്ചു?  ഇപ്രാവശ്യം അവധിക്കാലം എവിടെയും പോകാൻ പറ്റില്ലല്ലോ അമ്മേ..? ഇല്ല മോനെ. നമ്മൾ ഇപ്രാവശ്യം അവധിക്കാലം ഇവിടെ തന്നെ നമ്മൾ മാത്രമായി സന്തോഷത്തോടെ കഴിയാം. നമ്മുടെ ആരോഗ്യം നമ്മൾ സൂക്ഷിക്കണം. അപ്പോൾ അമ്മു പറഞ്ഞു ഇവിടെ ഇരിക്കുമ്പോൾ ബോറടിക്കൂല്ലേ...? അമ്മ പറഞ്ഞു. നിങ്ങൾ രണ്ട് പേരും എന്നെ അടുക്കളയിലും അച്ഛനെ തോട്ടത്തിലും സഹായിക്കുകയും നിങ്ങൾ തന്നെ പച്ചക്കറിയൊക്കെ നട്ട് ഒരു തോട്ടം ഉണ്ടാക്കാനും പിന്നീട് വീടും പരിസരവും വൃത്തിയാക്കാനും അമ്മ പറഞ്ഞു. ഇത് കേട്ടപ്പോൾ രണ്ട് പേർക്കും സന്തോഷമായി...... അപ്പോൾ നമ്മുക്ക് വീട്ടിൽ തന്നെ ഈ ഒരു അവധിക്കാലം  കഴിയാം എന്നും അവർ സന്തോഷത്തോടെ പറഞ്ഞു.....   
നസ്മിന
3 A ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ