ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ദുരിതം വിതയ്ക്കുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരിതം വിതയ്ക്കുന്ന മഹാമാരി      
                  ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരിയാണ് കോവിസ് - 19. 2019ഡിസംബർ 31 ന് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്. WHO പറയുന്നതനുസരിച്ച് കൊറോണ വൈറസ് മനുഷ്യരിൽ രോഗമുണ്ടാക്കുന്ന വലിയ വൈറസ് ഗ്രൂപ്പിന്റെ ഭാഗമാണ്. ഈ രോഗം ഇത്രയും മാരകമാകാൻ കാരണം ഇത് ന്യൂമോണിയക്കും ശ്വാസകോശം തകരാറിലാകുന്നതിനും കാരണമാകുന്നതിനാലാണ്. കൊറോണ ബാധിച്ചവരുടെ ശരീര സ്രവങ്ങളിലൂടെയാണിത് പകരുന്നത്. പനി, ചുമര്വസിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന ,തൊണ്ടവേദന എന്നിവയാണ്. കൊറോണ ബാധിച്ചവർ പെട്ടെന്ന് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങണമെന്നില്ല. ഈ രോഗത്തിന് ഇപ്പോൾ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. ലക്ഷണമുള്ളവരെ നിരീക്ഷണത്തിൽ വെക്കുകയും രക്തസാമ്പിളുകൾ പരിശോധിക്കുകയും പോസറ്റീവാണെങ്കിൽ രോഗിയെ ഐസൊലേഷനിൽ ആക്കുകയും ചെയ്യുന്നു.
            കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പുറത്തുപോവുമ്പോൾ മുഖാവരണം ധരിക്കുക, കൈകൾ മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവ നാം ശീലമാക്കേണ്ടതാണ്. വരും ദിവസങ്ങളിൽ പനിയോ ജലദോഷമോ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോവുകയും വേണം.
                                                             'ഭയമല്ല  ജാഗ്രതയാണ് വേണ്ടത്'.
ദേവക് ചന്ദ്രൻ
3 B ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം