ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ഒരു കളിപ്പാവ

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (അക്ഷരത്തെറ്റ് തിരുത്തിയ രചന)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കളിപ്പാവ

ആദ്യമായ് മുത്തശ്ശി തന്ന കളിപ്പാവയെ വിടാതെ ചേർത്തു പിടിച്ചു നടന്നവൾ
ഒരുപാട് കളിയും ചിരിയും പിണക്കവും കുഞ്ഞു രഹസ്യവും പാവയുമായവൾ പങ്കുവച്ചു.........

മുത്തശ്ശിക്കരികിൽ കഥ കേട്ടുറങ്ങുമ്പോൾ,പാട്ടുകൾ പാടുമ്പോൾ, എന്തിനും ഏതിനും അവളുടെ കൈകളിൽ ആ കളിപ്പാവയും ഉണ്ടായിരുന്നു
അവൾ വളർന്നു കൂടെ അവളുടെ മോഹവും ഇഷ്ടവും ........

മുറിയിലെ മൂലയിൽ പഴയൊരു ട്രങ്കിൽ നിന്നവളുടെ പഴയ പ്രിയതോഴിയെ തിരികെ കിട്ടി
മുഷിഞ്ഞ് ,നരച്ച് , പഴകി , പൊടിപ്പിടിച്ചിരിക്കുന്ന പാവയെ നിസംശയം ദൂരേക്കെറിഞ്ഞു കളഞ്ഞവൾ ..........

സ്നേഹവും കരുണയും ദൂരെ കളഞ്ഞു കൊണ്ട്
ഒരു കാറിൽ ദൂരേക്ക് മറയുന്നതും നോക്കി മനംനൊന്ത് പിടഞ്ഞു കേഴുന്നു ആ വീട്ടു പടിക്കൽ പഴകി , നരച്ച ഒരു കളിപ്പാവ.............

ഹരിത എച്ച്
9 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം