ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/മുരളിയുടെ നേരുള്ള വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുരളിയുടെ നേരുള്ള വൃത്തി

ശാന്ത സുന്ദരം ആയ ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ഒരു കൊച്ചു പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്നു.എല്ലാ പ്രവർത്തനങ്ങളിലും മുന്നിൽ തന്നെ ആണ്. ടീച്ചേഴ്സും കുട്ടികളും തമ്മിൽ നല്ല ഫ്രണ്ടിലി ആണ്. പതിവുപോലെ സ്കൂളിൽ അസംബ്‌ളി നടത്തി, അതിൽ ഒരു കുട്ടി മാത്രം ഇല്ല. ടീച്ചറിന്റെ ശ്രദ് ദ്ധയിൽ പെട്ടു. അസംബ്‌ളി കഴിഞ്ഞു കുട്ടികൾ എല്ലാവരും ക്ലാസ്സിൽ തിരിച്ചു എത്തി. ക്ലാസ്സ്‌ ലീഡർ, രാജു, മുരളിയോട് ചോദിച്ചു .നീ എന്താണ് അസംബ്‌ളിയിൽ പങ്കെടുക്കാതെ ഇരുന്നത്? ടീച്ചർ നല്ല ശിക്ഷ തരും. അതിന് മറുപടി പറയുന്നതിന് മുന്നേ, ടീച്ചർ ക്ലാസ്സിൽ വന്നു. ലീഡറിനോട് ടീച്ചർ ചോദിച്ചു, അസംബ്ലിയിൽ എല്ലാവരും വന്നിരുന്നോ? രാജു പറഞ്ഞു,, മുരളി മാത്രം വന്നില്ല. കുട്ടികൾ എല്ലാവരും ആകാംഷയോടെ മുരളിയെ നോക്കുകയാണ്, ഇപ്പോൾ തന്നെ ശിക്ഷ കിട്ടും എന്ന് ഓർത്ത്. മുരളിയോട് എല്ലാവർക്കും അസൂയ ആണ്, കാരണം നന്നായിട്ട് പഠിക്കും, നന്നായിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യും, നല്ല കൈ അക്ഷരം. ബുക്സ് എല്ലാം വൃത്തി ആയി സൂക്ഷിക്കുന്നു. ടീച്ചർ, മുരളിയെ അടുത്ത് വിളിച്ചിട്ട് ചോദിച്ചു. എന്താണ് അസംബ്ലിയിൽ വരാതെ ഇരുന്നത്, അതിന്റെ കാരണം പറയു, മുരളി മറുപടി പറഞ്ഞു, ഞാൻ കൃത്യ സമയത്ത് ക്ലാസ്സിൽ എത്തി, ബാഗ് ക്ലാസ്സിൽ വെച്ചു. നോക്കുമ്പോൾ ക്ലാസ്സ്‌ റൂം മുഴുവൻ പൊടി, പേപ്പർ കഷ്ണങ്ങൾ, മിഠായി കടലാസുകൾ എന്നിവ കണ്ടു. വേഗം ചൂൽ എടുത്ത് അടിച്ചുവാരി ക്ലീൻ ആക്കി. അതിന് ശേഷം കൈ, കാൽ, മുഖം എന്നിവ കഴുകി റെഡി ആയി വന്നപ്പോഴേക്കും അസംബ്ലി കഴിഞ്ഞു. ഞാൻ ചെയ്തത് തെറ്റാണ് എങ്കിൽ ശിക്ഷിക്കാം, എന്നോട് ക്ഷമിക്കണം. ഇതു കേട്ടപ്പോൾ ടീച്ചർ അഭിമാനത്തോടെ കുട്ടിയുടെ ഷോൾഡറിൽ തട്ടി പറഞ്ഞു, നീ ചെയ്ത കാര്യം നല്ലതാണ്, മറ്റുള്ളവർ കണ്ടു പഠിക്കണം. ഇതുപോലെ നമ്മൾ സഹവസിക്കുന്ന വീടും ചുറ്റുപാടും, പൊതു സ്ഥലങ്ങളും ക്ലീൻ ആയി നോക്കണം. ഗുണ പാഠം: വൃത്തിക് ദൈവത്തിന് അടുത്ത സ്ഥാനം ഉണ്ട്. അതുവഴി നല്ല ഹെൽത്ത്‌, ഹാപ്പി &എനർജി എന്നിവ കിട്ടും

എൽസിറ്റ സുനിൽ
2 B ജി.എൽ.പി.എസ് അടക്കാകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ