ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/ചുണ്ടെലിയുടെ സങ്കടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചുണ്ടെലിയുടെ സങ്കടങ്ങൾ

ഞാനൊരു ചുണ്ടെലിയാണ്. എനിക്കാരും പേരിട്ടിട്ടില്ല. അതുകൊണ്ടെന്നെ ചുണ്ടലിയെന്നു തന്നെ വിളിച്ചോളൂ .ഞാനിപ്പോൾ വളരെ കഷ്ടത്തിലാണ്. ഈ നാട് ഇന്ന് വളരെ മാറിപ്പോയി. നിങ്ങൾ മനുഷ്യർ വൃത്തിയും വെടിപ്പുമുള്ളവരായിരിക്കുന്നു. നിങ്ങൾക്കിടയിൽ ഏതോ രോഗം വന്നെന്നും അതിനെ പ്രതിരോധിക്കാൻ നിങ്ങൾ ശുചിത്വം പാലിക്കുകയാണെന്നും ഞാനറിഞ്ഞു. കഷ്ടം തന്നെ എൻ്റെ കാര്യം. ഞാൻ താമസിച്ചിരുന്ന വീടും പരിസരവും വൃത്തിഹീനമായതു കൊണ്ട് എനിക്കവിടം സ്വർഗമായിരുന്നു. ഇഷ്ടം പോലെ അവശിഷ്ടങ്ങൾ, താമസിക്കാൻ തട്ടിൻ പുറം, അടച്ചു വെക്കാത്ത ഭക്ഷണത്തിൽ നിന്നും ധാരാളം ഭക്ഷണം. അങ്ങനെ സുഖമായി താമസിച്ചിരുന്നപ്പോഴാണ് അവിടേക്ക് ഒരു പൂച്ച എത്തിയത്. അവൻ എന്നെ പിടിക്കാനാണ് എത്തിയത്. ഞാൻ എൻ്റെ താവളം മാറ്റി. തൊട്ടപ്പുറത്തെ വീട്ടിലേക്ക്. അവിടെത്തിയിട്ട് എനിക്ക് ഭക്ഷണം പോലുമില്ല. പട്ടിണിയാണ് .ഞാനെന്തു ചെയ്യും? രണ്ടും കൽപ്പിച്ച് ഞാൻ പഴയ താവളത്തിലേക്ക് മാറാൻ തീരുമാനിച്ചു .അവിടെയെത്തിയപ്പോഴല്ലെ ആകെ മാറിപ്പോയിരിക്കുന്നു. ആ വീട്ടുകാർ എല്ലാവരും ചേർന്ന് അടിക്കലും തുടക്കലും വൃത്തിയാക്കലും നല്ല പണിയിലാണ്. ഞാനൊളിഞ്ഞിരുന്നു. അവർ പറയുന്നത് ശ്രദ്ധിച്ചു .നിങ്ങളുടെ നാട്ടിലെങ്ങും പടർന്നു പിടിച്ച രോഗം തടയാൻ ശുചിത്വം വേണമത്രെ. പരിസര ശുചിത്വവും കൂടെ വ്യക്തി ശുചിത്വവും. ഞാനിനി എന്തു ചെയ്യും. എവിടെ പോകും. എങ്ങനെ ജീവിക്കും. എൻ്റെ അവസാനമായിരിക്കുന്നു....

അബ്റാർ. പി
4 B ജി.എൽ.പി.എസ് അടക്കാകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ