എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/ഒരു വേനലവധിക്കാലം
ഒരു വേനലവധിക്കാലം
മുറ്റത്ത് സൈക്കിൾ ചവിട്ടുകയായിരുന്ന സച്ചുവിനോട് അമ്മ വിളിച്ചു പറഞ്ഞു :"സച്ചു അച്ഛനെ ലീവ് കിട്ടിയെടാ.." സന്തോഷത്തോടെ ചേച്ചി പറഞ്ഞു: ഇപ്രാവശ്യത്തെ വെക്കേഷൻ നമുക്ക് അടിച്ചുപൊളിക്കണം. അച്ഛൻ പറഞ്ഞിരുന്നല്ലോ ഈ വരവിന് നമ്മളെ മൈസൂരിൽ കൊണ്ടുപോകാം എന്നും അവിടത്തെ കൊട്ടാരവും മൃഗശാലയും പൂന്തോട്ടവും എല്ലാം കാണിച്ചു തരാമെന്നും.. സച്ചൂട്ടന് സന്തോഷമായി .അവൻ മനസ്സിലോർത്തു ..ഇപ്രാവശ്യത്തെ വിഷു സൂപ്പർ ആവും. പടക്കം പൊട്ടിക്കാനും കണി കാണാനും ഒക്കെ അച്ഛൻ ഉണ്ടാവും. ഒരു 100 രൂപയെങ്കിലും വിഷുക്കൈനീട്ടമായി അച്ഛൻറെ കയ്യിൽ നിന്ന് വാങ്ങിക്കണം. അവൻറെ മനസ്സിൽ ലഡ്ഡു പൊട്ടി ."സച്ചു നമുക്ക് എന്തൊക്കെയാണ് കൊണ്ടുവരേണ്ടത് എന്ന് അച്ഛൻ ചോദിച്ചത്രേ, ഇനി വെള്ളിയാഴ്ച വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് "ചേച്ചി പറയുന്നത് കേട്ട് അവൻ മനസ്സിലോർത്തു ..ഞാനൊരു റിമോട്ട് കാർ കൊണ്ടുവരാൻ പറഞ്ഞിരുന്നല്ലോ..ഇനി വിളിക്കുമ്പോൾ ഒന്നുകൂടി ഓർമ്മിപ്പിക്കാം .അച്ഛൻ വരുന്ന വിവരം കൂട്ടുകാരെയെല്ലാം അറിയിക്കണം .അവൻ സൈക്കിളുമെടുത്ത് പുറത്തേക്കിറങ്ങി .അപ്പോൾ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു ,റോഡിൽ നിറയെ വണ്ടികൾ കാണും .. വെള്ളിയാഴ്ച രാവിലെ നീണ്ട ഫോൺ അടി ശബ്ദം കേട്ട് അവൻ പാതിമയക്കത്തിൽ എണീറ്റ് കിടക്കുമ്പോൾ അമ്മ അച്ഛനോട് ഫോണിൽ സംസാരിക്കുകയാണ് .അവൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെ അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു, "അമ്മേ ..എൻറെ റിമോട്ട് കാറിൻറെ കാര്യം പറയണേ.." കുറച്ചുനേരം കഴിഞ്ഞ് അമ്മ തന്ന ചായ കുടിക്കുമ്പോൾ അവൻ അമ്മയോട് ചോദിച്ചു, "റിമോട്ട് കാറിൻറെ കാര്യം പറഞ്ഞില്ലേ? അച്ഛൻ വാങ്ങിച്ചോ?" അമ്മ ദേഷ്യത്തോടെ പറഞ്ഞു," വിമാനം ഒക്കെ നിർത്താൻ പോവുകയാണ് ,അച്ഛനെ വരാൻ തന്നെ സാധിക്കുമോ എന്ന് സംശയമാണ്.. പിന്നെയാണ് അവൻറെ റിമോട്ട് കാർ ".വീർത്ത മുഖവുമായി അമ്മ അടുക്കളയിലേക്ക് പോയി അവൻ ചേച്ചിയോട് ചോദിച്ചു ,"ചേച്ചി ,അമ്മയ്ക്ക് എന്തു പറ്റി?" ചേച്ചി പറഞ്ഞു, "ലോകം മുഴുവൻ കൊറോണയാണത്രേ... കേരളത്തിലും എത്തിയത്രേ ..." ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. എന്താണ് ഈ കൊറോണ എന്ന് ചോദിക്കുമ്പോഴേക്കും മുത്തശ്ശി പറയുന്നത് കേട്ടു .."ഈശ്വരാ ...എൻറെ കുട്ടിക്ക് ഒരു ആപത്തും വരുത്തല്ലേ .."എന്തിനെന്നറിയാതെ അവൻറെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ