എസ്.ബി.എസ്.തണ്ണീർക്കോട്/അക്ഷരവൃക്ഷം/ താണ്ഡവമാടുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
താണ്ഡവമാടുന്ന പ്രകൃതി

പ്രളയം അതിഘോര പ്രളയം
സരസ കണക്കെ വിഴുങ്ങാനെത്തിയ പ്രളയം
ഈ കൊച്ചു കേരളനാടിൻ -
പ്രാണന്റെ കളിയീ പ്രളയം

ക്ഷോഭിച്ചു കുന്നുകൾ കോപിച്ചു പുഴകൾ
പ്രതികാരാഗ്നിയിൽ താണ്ഡവമാടി പ്രകൃതി

പതിവായി മലയോരങ്ങളിൽ ,
മഴ വെള്ളപ്പാച്ചിലും ഉരുൾ പൊട്ടലും
പുഴകളും അണക്കെട്ടുകളും പിഴുതെറിഞ്ഞു
ആയിരമായിരം സ്വപ്നങ്ങളും ജീവനുകളും
ഒരായുസ്സിന്റെ വിയർപ്പിൻ ഫലമാം
മണിസൗധങ്ങൾ നിലം പതിച്ചു ...
ഓടിയെത്തി മീൻ മണക്കും അപരിഷ്കൃതരാം ,
സ്നേഹ നിധികളാം കടലിൻ മക്കൾ
മാറോടണച്ചു തൻ സോദരങ്ങളെ
തകരാതെ കൈപ്പിടിച്ചുയർത്തി

പ്രളയം പഠിപ്പിച്ച പാഠങ്ങൾ പലത്
സ്നേഹത്തിന്റെ , ഒരുമയുടെ ,
പ്രകൃതിയുടെ കരുതലിന്റെ , സാഹോദര്യത്തിന്റെ ....

പ്രകൃതിയെ കറക്കാം പക്ഷേ
അറക്കരുതെന്ന് വിളിച്ചോതുന്നീ പ്രളയം
മഹാപ്രളയമേ .... തകർക്കാനാവില്ല
മലയാളദേശത്തിൻ മനക്കരുത്ത്

 

കൃഷ്ണാഞ്ജന എ എൽ
ഏഴ് എ സീനീയർ ബേസിക്ക് സ്‌കൂൾ തണ്ണീർക്കോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത