ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അക്ഷരവൃക്ഷം/പ്രകൃതി പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി പാഠങ്ങൾ

പച്ചപ്പ് നിറഞ്ഞ കാടുകളും മലഞ്ചെരിവുകളും ആറുകളും കുഞ്ഞരിവികളും ഇടകലർന്നതാണ് ജീവപാരസ്പര്യം.എന്നാൽ, ഈ മനോഹാരിതയ്ക്കിടയിലും പ്രകൃതി ചില ദുരന്തങ്ങൾക്ക് ഇരയാവുന്നുണ്ട്. ഭൂമിയെ തുരന്നും നികത്തിയും പൊട്ടിച്ചും അശാസ്ത്രീയ നിർമ്മാണങ്ങൾ നടത്തിയും പ്രകൃതി സന്തുലനത്തെ തകർത്തിരിക്കുന്നു നാം. അതിൻ്റെ സ്വാഭാവിക പ്രതികരണമായിരുന്നു കഴിഞ്ഞ ആണ്ടുകളിൽ നാം നേരിട്ട പ്രളയ - മണ്ണിടിച്ചിൽ ക്ഷോഭങ്ങൾ. ഇവിടെയെല്ലാം നാം നമ്മോട് തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഈ പ്രകൃതി ഇല്ലെങ്കിൽ മനുഷ്യൻ ഉണ്ടാവുമോ എന്നാണ് ആദ്യത്തേതും ആത്യന്തികവുമായ ചോദ്യം. നമ്മുടെ മുദ്രാവാക്യങ്ങൾ മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
പ്രകൃതിയെ മനുഷ്യൻ സംരക്ഷിക്കേണ്ട കാര്യമില്ല. കാരണം മനുഷ്യനില്ലെങ്കിലുംപ്രകൃതിയുണ്ട്. പ്രകൃതിയില്ലെങ്കിലോ? മനുഷ്യൻ ഈ ഭൂമുഖത്ത് ഇല്ല തന്നെ. കോ വിഡ് - 19 എന്ന ദൃഷ്ടിഗോചരമല്ലാത്ത ഒരണുവിൻ്റെ മുൻപിൽ ലോകം പകച്ച് മരവിച്ചു നിൽക്കുമ്പോൾ ,മനുഷ്യൻ എത്ര നിസ്സാരൻ എന്ന് ഓർക്കേണ്ടിയിരിക്കുന്നു. മനുഷ്യൻ്റെ ഭക്ഷണം, വാസം, ഇടപെടൽ, ആലോചനകൾ ഒക്കെ പ്രകൃതിക്ക് പ്രതികൂലമായ ഒരു പാരിസ്ഥിതിക അന്തരീക്ഷമുണ്ടാക്കി ഈ മഹാവ്യാധിയെ ക്ഷണിച്ചു വരുത്തുകയായിരുന്നില്ലേ എന്ന് ഈ വേളയിൽ നാം ചിന്തിക്കണം. ശുദ്ധവായു ജൈവ ഭക്ഷണം പ്രകൃതിയനുസാരിയായ വീട്, മലിനമാകാത്ത ജലം ഹരിത സസ്യജാലം ജീവജാതികൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു ജൈവവൈവിധ്യ ചങ്ങലയിലെ കേവലം ഒരു കണ്ണി മാത്രമാണ് മനുഷ്യൻ എന്ന പാഠമാണ് കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നത്.

അഭിരാമി എൻ .ബി
പ്ലസ് റ്റു ഹ്യുമാനിറ്റീസ് ഗവ.‍ഡി വി എച്ച് എസ് എസ്, ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം