സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/അക്ഷരവൃക്ഷം/കാലസ്തംഭനം

Schoolwiki സംരംഭത്തിൽ നിന്ന്
06:32, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലസ്തംഭനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലസ്തംഭനം

സസൂക്ഷമമീ സ്ഥിതിഗതികൾ
അഗ്നി പദയാത്രയ്ക്കു സമം
നിഴലില്ലാത്ത എത്ര ദിനങ്ങൾ
നഗരങ്ങളതിൻ ചുംബനങ്ങൾ ഏറ്റുവാങ്ങി .
ഭീതിയുടെ കൊലകയറുകൾ ,ജാഗ്രതയുടെ
പൂചെണ്ട് ചൂടാനിനിയുമെത്ര ദിനങ്ങൾ .
കൊറോണയുടെ കുരുക്കിൽപ്പെട്ട ആത്മാക്കൾ,
കരുതലിന്റേയും സുരക്ഷയുടേയും നാഴികകൾ .
മനുഷ്യരാശി ഇന്നുവരെ അനുഭവിക്കാത്ത
അനുഭവങ്ങൾ ഇനി വരും തലമുറയ്ക്കു -
വെറും വാക്കുകളിൽ തിങ്ങി നിറഞ്ഞ
കഥകളും കവിതകളും ആത്മകഥകളും.
അന്ത്യചുംബനങ്ങൾ ഏറ്റുവാങ്ങാത്ത
ശരീരങ്ങളെ ജാതിയും മതവും ഉറ്റുനോക്കി .

ശ്രീലക്ഷ്മി പ്രസാദ് .കെ
XII സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്
കോഴിക്കോട് സിറ്റി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത