സസൂക്ഷമമീ സ്ഥിതിഗതികൾ
അഗ്നി പദയാത്രയ്ക്കു സമം
നിഴലില്ലാത്ത എത്ര ദിനങ്ങൾ
നഗരങ്ങളതിൻ ചുംബനങ്ങൾ ഏറ്റുവാങ്ങി .
ഭീതിയുടെ കൊലകയറുകൾ ,ജാഗ്രതയുടെ
പൂചെണ്ട് ചൂടാനിനിയുമെത്ര ദിനങ്ങൾ .
കൊറോണയുടെ കുരുക്കിൽപ്പെട്ട ആത്മാക്കൾ,
കരുതലിന്റേയും സുരക്ഷയുടേയും നാഴികകൾ .
മനുഷ്യരാശി ഇന്നുവരെ അനുഭവിക്കാത്ത
അനുഭവങ്ങൾ ഇനി വരും തലമുറയ്ക്കു -
വെറും വാക്കുകളിൽ തിങ്ങി നിറഞ്ഞ
കഥകളും കവിതകളും ആത്മകഥകളും.
അന്ത്യചുംബനങ്ങൾ ഏറ്റുവാങ്ങാത്ത
ശരീരങ്ങളെ ജാതിയും മതവും ഉറ്റുനോക്കി .