കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/അക്ഷരവൃക്ഷം/വ്യക്തിശ‍ുചിത്വത്തില‍ൂടെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
00:54, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidhusudarsan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശ‍ുചിത്വത്തില‍ൂടെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശ‍ുചിത്വത്തില‍ൂടെ അതിജീവനം

ലോകത്തെ വിറപ്പിക്ക‍ുന്ന കോവിഡ്-19 അഥവാ കൊറോണാ വൈറസ് ഒന്നാം കിട രാഷ്‍ട്രങ്ങളെ എല്ലാം തന്നെ ശവപ്പറമ്പാക്കി മാറ്റികൊണ്ടിരിക്ക‍ുന്ന‍ു. ലോകത്തിന‍ു മ‍ുന്നിൽ ഞങ്ങളാണ് ഒന്നാമൻ എന്ന് വീമ്പിളക്ക‍ുന്ന അമേരിക്കയെപോല‍ുള്ള രാഷ്‍ട്രങ്ങൾ ഗത്യന്തരം ഇല്ലാതെ നെട്ടോട്ടമോട‍ുകയാണ്. ലോകത്തിൽ കൊറോണ മ‍ൂലം ഏറ്റവ‍ും ക‍ൂട‍ുതൽ മന‍ുഷ്യജീവന‍ുകൾ പൊഴിയ‍ുന്ന രാജ്യങ്ങളായി അമേരിക്കയ‍ും, ഇറ്റലിയ‍ും, ബ്രിട്ടണ‍ും മാറിക്കൊണ്ടിരിക്ക‍ുന്ന‍ു. ചൈനയിലെ വ‍ുഹാനിൽ പൊട്ടിപ്പ‍ുറപ്പെട്ട ഈ വൈറസ‍് അതിർത്തികൾ ഭേദിച്ച് ലോകത്തിന്റെ നാനാഭാഗത്ത‍ുള്ള മന‍ുഷ്യരാശിയ‍ുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാക‍ുന്ന‍ു. കൃത്യമായ മ‍ുന്നൊര‍ുക്കമില്ലാതെ യാതൊ ര‍ു വിധ കര‍ുതല‍ുമില്ലാതെ ഈ രോഗത്തെ ലാഘവത്തോട‍ുക‍ൂടി കണ്ടത‍ുകൊണ്ടാണ് ഈ രോഗം വികസിതരാജ്യങ്ങളെ പിടിച്ച് ക‍ുല‍ുക്കിയതെന്ന് പൊത‍ുവെ വിലയിര‍ുത്ത‍ുന്ന‍ു.

ലോകരാഷ്‍ട്രങ്ങൾക്ക് മാതൃകയാക്കാവ‍ുന്ന രീതിയിലാണ് കേരളത്തിലെ കൊറോണ പ്രതിരോധം. അന്താരാഷ്‍ട്ര മാധ്യമങ്ങള‍ും ആരോഗ്യപ്രവർത്തകര‍ും കേരളത്തിന്റെ ഒാരോ കാൽവെയ്പ്പ‍ും അതീവ ജാഗ്രതയോടെ സ‍ൂക്ഷമമായി നിരീക്ഷിച്ച‍ുകൊണ്ടിരിക്ക‍ുകയാണ്.

മന‍ുഷ്യജീവീതത്തിൽ വ്യക്തിശ‍ുചിത്വത്തിന്റെ പ്രാധാന്യം വിലമതിക്കാനാവാതത്താണ്. ശ‍ുചിത്വം ത‍ുടങ്ങേണ്ടത് വ്യക്തികളിൽ നിന്നാണ് പിന്നീടത് സമ‍ൂഹത്തിലേക്ക് വ്യാപിക്ക‍ുന്നത്. എന്നാൽ ഇന്ന് മലയാളികൾ ശ‍ുചിത്വത്തിന്റെ പ്രാധാന്യം മറന്നിരിക്ക‍ുന്ന‍ു. ഈ കൊറോണ കാലയളവെങ്കില‍ും വ്യക്തിശ‍ുചിത്വത്തിന്റെ പ്രാധാന്യം നാം ഒാരോര‍ുത്തര‍ും മനസ്സിലാക്കേണ്ടിയിരിക്ക‍ുന്ന‍ു. മ‍ുൻകാലയളവിൽ നാം പാലിക്കാൻ മറന്ന‍ുപോയ വ്യക്തിശ‍ുചിത്വത്തിന്റെ ബാലപാഠങ്ങൾ ഈ കൊറോണ കാലത്തെങ്കില‍ും നാം ഒാരോര‍ുത്തര‍ും പാലിക്കണം. ത‍ുമ്മ‍ുമ്പോഴ‍ും ച‍ുമ്മയ്‍ക്ക‍ുമ്പോഴ‍ും ത‍ൂവാല ഉപയോഗിക്ക‍ുക. സോപ്പ് ഉപയോഗിച്ച് കൈ ഇടവിട്ട് കഴ‍ുക്ക‍ുക. അനാവശ്യ ആശ‍ുപത്രി സന്ദർശനങ്ങൾ ഒഴിവാക്ക‍ുക. ആൾക്ക‍ൂട്ടം ഒഴിവാക്ക‍ുക. സർക്കാരിന്റെയ‍ും ആരോഗ്യവക‍ുപ്പിന്റെയ‍ും നിർദ്ദേശങ്ങൾ അന‍ുസരിക്ക‍ുക. ഇത്തരത്തില‍ുള്ള ചിട്ടയായ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വ്യക്തിശ‍ുചിത്വം പാലിച്ചാൽ കൊറോണ എന്ന മഹാവിപത്തിനെ നേരിടാൻ നമ്മ‍ുക്ക് സാധിക്ക‍ും. വ്യക്തിശ‍ുചിത്വത്തിന്റെ പ്രാധാന്യം ഒാർമ്മിപ്പിക്കാൻ കാലം കര‍ുതിവെയ്‍ച്ചതായിരിക്ക‍ും കൊറോണയെ. കൊറോണയ്‍ക്ക് ശേഷവ‍ും നമ്മ‍ുക്ക് ശ‍ുചിത്വം പാലിക്കാം.

ആതിര.എ
XI com കൊപ്പാറേത്ത് എച്ച് എസ് എസ്
കായംക‍ുളം ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം