ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കിട്ടുവിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ELIPPAKULAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിട്ടുവിന്റെ സ്വപ്നം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിട്ടുവിന്റെ സ്വപ്നം

ഒരിക്കൽ ഒരു ചെറിയ കാട്ടിൽ കിട്ടു എന്ന് പേരുള്ള ഒരു ചെറിയ മുയൽ ഉണ്ടായിരുന്നു. മഹാ വികൃതി ആയിരുന്നു അവൻ. എപ്പോഴും ഓടിയും ചാടിയും ബഹളം വെച്ച് നടക്കും. ഒരു ദിവസം അവൻ ഒരു വീട്ടിൽ പോയി. അവിടത്തെ നായ അവനെ ഓടിച്ചു... പേടിച്ചു പോയ കിട്ടുമുയൽ ഓടി. ഓട്ടത്തിനിടയിൽ കാൽ തെറ്റി വെള്ളത്തിൽ വീണു.. പാവം കിട്ടു.. അവൻ ഉറക്കെ കരഞ്ഞു. അപ്പോഴാണ് അവൻ വെള്ളത്തിൽ ഒരു മുതലയെ കണ്ടത്. "രക്ഷിക്കണേ... അയ്യോ.. രക്ഷിക്കണേ "അവൻ വിളിച്ചുകൊണ്ടു അവൻ ഉറക്കത്തിൽ നിന്നും ചാടി എണീറ്റു...