ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ മലയാളിയുടെ ഇന്നത്തെ ദിനങ്ങൾ
മലയാളിയുടെ ഇന്നത്തെ ദിനങ്ങൾ
കൊറോണയെന്ന മഹാമാരി പെയ്തിറങ്ങുന്നു. നാട്ടിൽ എങ്ങും നിറയെ മാസ്ക് മഴ .അല്ല !മാസ്ക് പ്രളയം. എവിടെയും എങ്ങും മാസ്ക്. അങ്ങനെ മാസ്കില്ലാതെ പുറത്തിറങ്ങാനാകാത്ത കാലം. ഊണും ഉറക്കവും ഇല്ലാതെ നമ്മെ പരിചരിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ .നമ്മുടെ സംരക്ഷണത്തിനായി നടുറോട്ടിൽ നട്ടുച്ചക്ക് പോലും നട്ടം തിരിയുന്ന പോലീസ് ഉദ്യോഗസ്ഥർ .എന്നാൽ അവരെ കബളിപ്പിച്ച് ചിലർ പാത്തും പതുങ്ങിയും നടക്കുന്നു. സ്വന്തം ജീവിതം പോലും നമുക്ക് വേണ്ടി ദാനം ചെയ്ത് പരിചരിപ്പിക്കുന്ന ഡോക്ടർമാരെ അവർ ഓർക്കുന്നില്ല. എന്തിന്ഒന്നില്ലെങ്കിലും സ്വന്തം ഭാവിയെ പറ്റി പോലും അവർ ചിന്തിക്കുന്നില്ല. ഓരോ ദിവസവും വീട്ടിലിരുന്ന് ബോറടി മാറ്റാൻ വേണ്ടി ടി.വിക്കു മുൻപിൽ റിമോർട്ടും പിടിച്ച് ഇരിക്കും. എന്നിട്ട് ആർക്കോ വേണ്ടി കാണുന്നതുപോലെ ടി.വി യും ഓൺ ചെയ്ത് ഫോണിൽ കുത്തിക്കൊണ്ടിരിക്കും. അല്ലേൽ കിടന്നുറങ്ങും. അതുമല്ലെങ്കിൽ കൊച്ചു കുട്ടികളെ പോലെ കാർട്ടൂൺ കണ്ടിരിക്കും. കാണുന്നതിനിടെ ചിലപ്പോൾ കറണ്ട് പോവുകയോ മറ്റോ ചെയ്താൽ പിന്നെ പറയേണ്ട ! ചിലപ്പോൾ വല്ലടോം ആൻ്റ് ജെറി കണ്ടിരിക്കുന്നതിനിടെയായിരിക്കും കറണ്ട് പോയിട്ടുണ്ടാവുക, 'അങ്ങാടീ തോറ്റാ അമ്മയോടെ'ന്ന പോലെ വേഗം ചെന്ന് അമ്മയോട് വഴക്കുണ്ടാക്കും.അവസാനം അത് കാർട്ടൂണിലെ കഥാപാത്രങ്ങളായടോമിനേയും ജെറി യേയും പോലാവുകയും ചെയ്യും!!. കറണ്ട് വന്നാൽ കഴിക്കാനുള്ള പ്ലേറ്റുമായി വീണ്ടും ടി.വിക്കു മുന്നിലെത്തും.ഏകേദേശം മൂന്ന് മൂന്നര മണിക്കൂറോളം അവിടെ ഇരിപ്പുറക്കും.പിന്നീട് ഒരു നാല് മണിയാകുമ്പോൾ അമ്മ സാധനങ്ങൾ വേണ്ടി "ഒന്ന് കടയിൽ പോയേച്ച് വാടാ" എന്ന് പറയുമ്പോൾ എനിക്കിപ്പം വയ്യ ഇതൊന്ന് കണ്ട് തീർത്തോട്ടെ ഇത് ഈ സിനിമേടെ ലാസ്റ്റാ.. അമ്മയൊന്ന് മുമ്പീന്ന് മാറിനിന്നേ പോരാത്തി തിന് ഇപ്പം കയ്യിൽ ഒട്ടും കാശില്ല, ജോലിയൊന്നുമില്ലല്ലോ !!! എന്ന മറുപടിയും.സംഭവം ശരിയാണ് .ജോലിയൊന്നുമില്ലല്ലോ ആർക്കും !!. ഈ സാഹചര്യത്തിൽ ഓർക്കുന്ന ഒരു പാട്ടാണ് ഇത്... 'നയാ പൈസയില്ലാ കയ്യിൽ നയാ പൈസയില്ലാ.... നഞ്ച് വാങ്ങി തിന്നാൻ പോലും നയാ പൈസയില്ലാ കയ്യിൽ നയാ പൈസയില്ലാ .....' അതുകൊണ്ട് 'ഉള്ളതുകൊണ്ട് ഓണം പോലെ 'എന്ന ശൈലി ഇനി എല്ലാവരും സ്വീകരിക്കേണ്ടി വരും. നമ്മൾ ഒന്നോർക്കണം ഇപ്പോഴല്ലേ നാം വീട്ടിലിരിക്കുന്നത്!! എന്നാൽ ചിലർ ചീത്തപറഞ്ഞും മറ്റും മാറ്റിനിർത്തുന്നതുംഎന്നാൽ എന്തിനും ഏതിനും ആശ്രയിക്കുന്നവരു അമ്മമാർ .. അവർക്കെന്നും ലോക് ഡൗൺ തന്നെയാണ്. അതുകൊണ്ട് ടി.വി കാണുന്നതിനൊപ്പം പരമാവതി അവരെ സന്തോഷിപ്പിച്ചാൽ ഒരുപാട് പുണ്യം കിട്ടും. ഒരു കണക്കിനു പറഞ്ഞാൽ ലോക് ഡൗൺ നമ്മുടെ പഴയ കാലം തിരിച്ചുകൊണ്ടുവരുകയാണ്.പണ്ടത്തെ ഭക്ഷണ ശീലവും നമ്മൾ ഇപ്പോൾ ശീലിച്ചു വരുന്നു. നമ്മൾ പരമാവധി വീട്ടിൽ തന്നെ കഴിയണം.അല്ലെങ്കിൽ പിന്നെ നഞ്ചു വാങ്ങി തിന്നാം എന്നല്ലാതെ ഒന്നും ചെയ്യാനാകില്ല. പണ്ടത്തെ പോലെ ആഹാരം നമ്മുടെ വീട്ടുവളപ്പിൽ നിന്നും കിട്ടുന്നതുവച്ച് പാകം ചെയ്ത് ഉണ്ടാക്കാൻ ശ്രമിക്കണം. രണ്ടു വരികളിലൂടെ ഞാൻ എൻ്റെ എഴുത്തുകൾ അവസാനിപ്പിക്കുന്നു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ... മലിനമായൊരു ലോകവും അതിൽ നിന്നു തിരിയും മനുഷ്യരും... തിരിച്ചു വരുവാൻ പാടുപെടുന്നൊരു ലോകവും ഇനി കാണണം, ലോകവും ഇനി കാണണം .....!!"
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം