ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അമ്മയും മക്കളും പോലെയാണ് ആധുനിക ജീവിതത്തിൽ നാം കണ്ടുവരുന്നത് അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ ആണ് നാം പ്രകൃതിയിൽ നിന്നും വളരെ അകന്നു കഴിഞ്ഞിരിക്കുന്നു. പണ്ട് നമ്മുടെ പൂർവികർ ജീവിച്ചുവന്ന സാഹചര്യത്തിൽ നിന്നും ഏറെ മുൻപന്തിയിൽ എത്തിയിരിക്കുന്നു എന്നു നാം ചിന്തിക്കുന്നു.എന്നാൽ യഥാർത്ഥത്തിൽ നാം ജീവിക്കുന്നത് അല്ല ജീവിതം എന്നുള്ളത് നാം മനസ്സിലാക്കുക തന്നെ വേണം. നമ്മുടെ പൂർവികർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു.അതിൻറെ തണലാണ് നാമിപ്പോൾ ചൂടി കൊണ്ടിരിക്കുന്നത് .ആധുനിക കാലഘട്ടത്തിൽ ടെക്നോളജി വളർന്നു. എന്നാൽ ഇതിനൊപ്പം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അകന്നു. നഗരവൽക്കരണം വനനശീകരണം മുതലായ നമ്മുടെ ഓരോ വികൃതികൾഅമ്മയെ ഒരുപാട് മുറിവുകൾ ഏല്പിച്ചിരിക്കുന്നു ഒരു നിമിഷം ചിന്തിച്ചു നോക്കൂ ഇതുവരെയുള്ള ജീവിതത്തിൽ നാം എന്ത് നേടി ആഴത്തിൽ ഒന്ന് ചിന്തിച്ചു നോക്കിയാൽ പോലും നമുക്ക് ഒരു വ്യക്തമായ ചിത്രം കിട്ടില്ല നാം ജീവിക്കുന്ന അല്ലെങ്കിൽ പ്രകൃതി സംരക്ഷണത്തിനു വേണ്ടി നാം എന്ത് ചെയ്തു ഒരു പരിസ്ഥിതി ദിനത്തിൽ പരിപാലിക്കണം ആരോഗ്യം സംരക്ഷിക്കുക തന്നെ വേണം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നത് മറ്റാരുമല്ല നാമോരോരുത്തരും തന്നെയാണ് ദിനംപ്രതി മാലിന്യം കൊണ്ട് കളയാൻ സ്ഥലം ഇല്ല എന്നുള്ളത് ഒരുഅരക്ഷിതാവസ്ഥയെ ചിന്തിക്കരുത് നല്ലൊരു നാളെക്കായി ഭാവിതലമുറയ്ക്ക് ഒരു തണലായി അമ്മയാകുന്ന പ്രകൃതിയെ സംരക്ഷിക്കണം. ശുചിത്വം ഒന്നാമതായി ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ് നമ്മുടെ ശരീരവും മനസ്സും ഭവനവും പരിസരവും എല്ലാം ശുദ്ധം ഉള്ളവരായിരിക്കണം.രണ്ടാമതായി പരിസ്ഥിതിമലിനീകരണം മനുഷ്യൻ ഉപയോഗിച്ച തള്ളുന്ന മാലിന്യങ്ങൾ വായു ജലം മണ്ണ് ആഹാരം ഇവ എല്ലാം വിസ്മയമായി കഴിഞ്ഞു. മൂന്നാമതായി മനുഷ്യരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് ആയി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ.ഇതിനെയൊക്കെ പ്രതിഫലങ്ങൾ ആയി ഇന്ന് രോഗങ്ങളുടെയും പ്രകൃതിക്ഷോഭങ്ങൾ ഇലൂടെയും കാലാവസ്ഥ വ്യതിയാനങ്ങൾ ഇലൂടെയും നമ്മൾ ദുരനുഭവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ശുചിത്വം നമുക്ക് നല്ല ശീലങ്ങൾ ഉണ്ടാക്കുന്നു എപ്പോഴും ശുചിത്വം പാലിക്കണം. രോഗ പ്രതിരോധം നമ്മൾ നേരിടുന്ന ഇപ്പോഴത്തെ രോഗാവസ്ഥ രാജ്യത്തെങ്ങും പടർന്നു കഴിഞ്ഞു. ഇതിനെ നമുക്ക് എങ്ങനെ എല്ലാം നേരിടാമെന്ന് നോക്കാം. അകലം പാലിക്കണം, ആൾക്കൂട്ടം ഒഴിവാക്കണം,ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണം, മാസ്ക് ധരിക്കണം, കാർഷികവൃത്തിയിൽ ഏർപ്പെടണം, എപ്പോഴും ശുചിത്വം പാലിക്കണം,അനാവശ്യ യാത്രകൾ ഒഴിവാക്കണം. അംഗബലം കുറയാതെ നാടിനെ കാത്തിടാം. ഭയമല്ല പ്രതിരോധമാണ് വേണ്ടത്. ഐക്യത്തോടെ നമുക്ക് നിയമം പാലിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ