ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/അമ്മ പറഞ്ഞത് കേട്ടാൽ
അമ്മ പറഞ്ഞത് കേട്ടാൽ
അതൊരു തണുപ്പ് കാലം ആയിരുന്നു. രാജു അവന്റെ ചൂടുള്ള പുതപ്പ് കൊണ്ട് മൂടിപ്പുതച്ചു കിടന്നു .കുറച്ചു സമയത്തിനു ശേഷം അമ്മാവൻ എഴുന്നേൽപ്പിച്ചു. അവൻ പല്ലുതേച്ച് ഭക്ഷണം കഴിച്ചത് യൂണിഫോം മാറ്റാനായി അവന്റെ റൂമിലേക്ക് പോയി. ഇത് കണ്ട് അവൻറെ അമ്മ അവനോട് ചോദിച്ചു. നിനക്ക് കുളിക്കുകയൊന്നും വേണ്ടേ? അപ്പോൾ അവൻ പറഞ്ഞു. ഞാൻ കുളിക്കാതെ സ്കൂളിൽ പോയി കൊള്ളാം. ഇതുകേട്ട് അവൻറെ അമ്മയ്ക്ക് ദേഷ്യം വന്നു. അവർ അവനെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. നിന്റെ അച്ഛൻ ഉണ്ടെങ്കിൽ അവന്റെ അമ്മ പറഞ്ഞു .കാരണം അവന്റെ അച്ഛൻ അവന്ന് ഒന്നര വയസ്സുള്ളപ്പോൾ മരിച്ചു. പിന്നെ അവനെ വളർത്തി വലുതാക്കിയത് അവന്റെ അമ്മയാണ്. അവൻ ഇപ്പോൾ ആറാം ക്ലാസിലാണ് പഠിക്കുന്നത്. തുണിക്കടയിൽ ആണ് അവന്റെ അമ്മ ജോലി ചെയ്യുന്നത്. അവനു പഠിക്കാൻ മടി ആയിരുന്നു. തൻറെ മകൻ പഠിച്ച് കാണാൻ അവൻറെ അമ്മ ആശിച്ചിരുന്നു. രാജു ആദിവസം കുളിക്കാതെ സ്കൂളിൽ പോയി .കൊല്ലപ്പരീക്ഷ അടുക്കാറായി .കുട്ടികളെല്ലാം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. എന്നാൽ രാജു പഠിക്കാതെ കളിച്ചുകൊണ്ടിരുന്നു. മൂന്ന് ദിവസം കഴിഞ്ഞു രാജുവിൻെറ മൂന്ന് പരീക്ഷകൾ കഴിഞ്ഞു . ഈശ്വരാ നാളെ കണക്കാണ് ഞാൻ പരീക്ഷക്ക് എന്തെഴുതും? അതും അവൻ മനസ്സിൽ വിചാരിച്ചു. പിറ്റേന്ന് രാവിലെ അവൻ സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോൾ അവൻറെ അമ്മ പറഞ്ഞു. നിനക്ക് സ്കൂൾ അടച്ചു. അത് കേട്ട് അവൻ സന്തോഷത്താൽ തുള്ളിച്ചാടി.. പക്ഷെ ഇതെന്താ നേരത്തെ സ്കൂൾ അടച്ചത്്? അവൻ മനസ്സിൽ വിചാരിച്ചു. .അപ്പോഴാണ് അവൻ അറിഞ്ഞത് കൊറോണ എന്ന മഹാമാരി ലോകത്താകെ വ്യാപിക്കുന്നു . അതുകൊണ്ടാണ് നേരത്തെ അടുച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷം വീടിനടുത്ത് ഒരു കല്യാണം ഉണ്ടായിരുന്നു. അവൻ കല്യാണത്തിന് പോകാൻ ഒരുങ്ങി. അപ്പോൾ അവൻറെ അമ്മ പറഞ്ഞു. മോനെ കല്യാണത്തിന് കുറെ ആൾക്കാർ വരും, അവർക്ക് ആർക്കെങ്കിലും കൊറോണ ഉണ്ടെങ്കിൽ അത് നിനക്കും പകരും. പക്ഷേ അവൻ അമ്മയുടെ വാക്ക് കേൾക്കാതെ കല്യാണത്തിന് പോയി. അവിടെ വൈറസ് ബാധ ഉണ്ടായിരുന്നു .കല്യാണത്തിന് പോയ രാജുവിന് അയാളുടെ ശരീരത്തിൽ നിന്നും പത്ത് വൈറസ് പകർന്നു. അവൻ കല്യാണത്തിന് പോയി തിരിച്ചു വീട്ടിൽ വന്നു. രണ്ടുദിവസം കഴിഞ്ഞ് രാജുവിന് തൊണ്ടവേദനയും ചുമയും അനുഭവപ്പെട്ടു. അവന്റെ അമ്മ അവരെയും കൂട്ടി ആശുപത്രിയിലേക്ക് പോയി. അവന് കൊറോണ വൈറസാണെന്ന് ഡോക്ടർ പറഞ്ഞു. അവനെ ഉടനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അന്ന് അമ്മ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. അവന് തോന്നി.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ