ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ലോകം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ ലോകം

കൊറോണ എന്ന വ്യാധി പടരുന്നതുകാരണം നാം ഇപ്പോൾ വീടുകളിലാണ്. ഈ മഹാമാരിയെ നമുക്ക് വീട്ടിലിരുന്നത് ചെറുക്കാനെ സാധിക്കൂ. കോവിഡ് 19 എന്ന ഈ വ്യാധി കാരണം ലോകം സ്‍തംഭിച്ചിരിക്കുകയാണ്. സംസാരത്തിലൂടെയും സ്‍പർശനത്തിലൂടെയും പടരുന്ന ഈ കൊറോണയെ ലോകം മുഴുവൻ ഒരുമിച്ച് വധിക്കുവാൻ ശ്രമിക്കുകയാണ്. ആയുധമില്ലാതെ കൈകൾ ശുചിയാക്കിയും , അകലം പാലിച്ചും, വ്യക്തിശുചിത്വം പാലിച്ചും നമുക്കിതിനെ തടുക്കാം. ഈ അവസരത്തിൽ നമുക്ക് ജാതിമത വേർതിരിവുകളില്ലാതെ ഒന്നിച്ച് ഈ മഹാമാരിയോട് പൊരുതാം. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആദ്യം സ്ഥിതീകരിച്ച ഈ രോഗം പിന്നീട് മനുഷ്യരിലൂടെയാണ് പകർന്നത്. <
ലോകത്താകമാനം വ്യാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇന്ത്യയിൽ മുഴുവൻ ലോക‍്ഡൗൺ പ്രഖ്യാപിച്ചു. ഈ നേരത്താണ് മറ്റൊരു മഹാനഗരത്തിനും നൽകാൻ കഴിയാത്ത ചികിത്സ നമ്മുടെ കേരളം നൽകി മാതൃകയായി. വിദേശിയോ സ്വദേശിയോ എന്ന വേർതിരിവില്ലാതെ നമ്മൾ രോഗികളെ പരിചരിച്ചു. വ്യക്തിശുചിത്വത്തിലൂടെ കേരളം ഏറെ ജീവൻ രക്ഷിച്ചു. ഈ രോഗം വ്യാപിക്കുന്നതിനിടയിൽ സാമ്പത്തികഞെരുക്കം വന്നപ്പോൾ സർക്കാർ തുണയായി നിന്നു. ഇതിനു പുറമെ വിദേശത്തുള്ള നമ്മുടെ നാട്ടുകാർക്കും കൊറോണയ്ക്ക് കീഴടങ്ങേണ്ടിവന്നു. വീട്ടിലിരിക്കുക എന്ന ശീലം നമുക്ക് പതിവില്ലെങ്കിലും ഈ രോഗത്തിനെതിരെ പൊരുതണമെങ്കിൽ നാം പേടിക്കാതെ ജാഗ്രതയായി ഇരുന്നേ മതിയാകൂ. വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം നാം പാലിക്കേണ്ട ഒന്നാണ് വിവരശുചിത്വം. ഇതു രണ്ടും പാലിച്ചാൽ നമുക്ക് കൊറോണയെ തടുത്ത് മുന്നേറാം. നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ത്യാഗം സഹിക്കുന്ന ഡോക‍്ടർമാരെയും നഴ്‍സുമാരെയും ആരോഗ്യപ്രവർത്തകരെയും നമുക്ക് നന്ദിയോടെ സ്മരിക്കാം.നമുക്ക് ഒന്നിച്ച് ഈ വ്യാധിയെ ലോകത്തുനിന്ന് തുടച്ചുമാറ്റാം.

റിപ്സ
8A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം