തിലാന്നൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


വൈറസ്

വീട്ടിലിരിപ്പാണെല്ലാരും
കൂട്ടിലടച്ചൊരു കിളികൾ പോൽ
നാട്ടിൽ കൊറോണ പടരുന്നു
റോട്ടിലിറങ്ങാൻ പാടില്ല

കുട്ടികളെല്ലാം വൈന്നേരം
മണ്ണപ്പം ചുട്ടുകളിപ്പാണ്
ഒപ്പം കൂടാനാളുണ്ട്
ആർക്കും എങ്ങും പോകേണ്ട

‍ഡോക്ടർമാരും പോലീസും
ഏറെ ജോലികൾ ചെയ്യുന്നു
അവരുടെയെല്ലാം നന്മയ്ക്കായ്
നമ്മൾക്കൊന്നായി പ്രാർത്ഥിക്കാം

ജാഗ്രതവേണം നാട്ടാരേ
മാസ്ക്ക് ധരിച്ച് നടക്കേണം
കൈകൾ സോപ്പാൽ കഴുകേണം
വ്യക്തിശുചിത്വം നിർബന്ധം

ഇങ്ങനെയൊക്കെ ചെയ്തെന്നാൽ
മഹാമാരിയെ ഓടിക്കാം
ഏവരും ഒന്നായി നിന്നീടിൽ
ഏല്ലാം പണ്ടേപ്പോലാകും.

 

വൈഗ.സി.പി
4 എ തിലാന്നൂർ.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത