കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/കോഴി വരുത്തിയ മാറ്റങ്ങൾ
കോഴി വരുത്തിയ മാറ്റങ്ങൾ
ഒരു ഗ്രാമത്തിൽ ഒരു വീട്ടിൽ ഭാര്യയും ഭർത്താവും താമസിച്ചിരുന്നു . ആ ദമ്പതികളുടെ ഒറ്റ മകൾ ആയിരുന്നു മീനു. പക്ഷികളോടും മറ്റും താല്പര്യമായിരുന്നു അവൾക്ക്. ഒരിക്കൽ അവിടെ ഒരു കോഴിക്കച്ചവടക്കാരൻ വന്നു . മീനു വീടിൻറെ കൊലായയിൽ ഇരിക്കുകയായിരുന്നു. കോഴിയെ വേണോ എന്ന് ചോദിച്ചു. മീനു അച്ഛനോട് പറഞ്ഞു : അച്ഛാ എനിക്ക് ഒരു കോഴിയെ വേണം , അവളുടെ അച്ഛന് ഇതിലൊന്നും താൽപര്യമില്ലായിരുന്നു. അച്ഛൻ വേണ്ടാന്ന് പറഞ്ഞു. അമ്മ കച്ചവടക്കാരൻറെ ബഹളംകേട്ട് കൊലായയിലേക്ക് ഓടിവന്നു പറഞ്ഞു . അതെ അപ്പുറത്തെ രമയുടെ അതെ കോഴി നമുക്ക് ഒരെണ്ണം വാങ്ങിയാലോ... അങ്ങനെ അച്ഛൻ ഭാര്യയുടെയും മകളുടെയും നിർബന്ധം കാരണം രണ്ട് കോഴിയെ വാങ്ങി കച്ചവടക്കാരനെ പിരിച്ചുവിട്ടു. പറഞ്ഞു: ഇതൊക്കെ മെനക്കേട് ഉള്ള ഏർപ്പാടാ..... പിറ്റേന്ന് രാവിലെ മീനു കോഴിയെ തുറക്കാൻ ചെന്നപ്പോൾ ഒരു കോഴി ചത്തു. മീനു അച്ഛനെ വിളിച്ചു. അച്ഛൻ ദേഷ്യപ്പെട്ടു . ചാകാറായ കോഴിയെ തന്ന് പറ്റിക്കുന്നു. അവനെ എൻറെ കയ്യിൽ കിട്ടിയാൽ... ഭാര്യ പറഞ്ഞു: ഒന്നടങ്ങു മനുഷ്യാ കോഴി അല്ലേ ചത്തത്,?... ഏതായാലും ചത്തു. ഇനിയുള്ളത് നോക്കാം. കുറച്ചു നാളുകൾക്കു ശേഷം അദ്ദേഹം കോഴിയെ സ്നേഹിച്ച് വരികയായിരുന്നു അന്നേരം കോഴി അയാളുടെ വാഴത്തൂമ്പ് കൊത്തി കീറി. ഇത് കണ്ട അച്ഛൻ ദേഷ്യത്തോടെ കോഴിയെ കല്ലെറിഞ്ഞു. ഭാഗ്യത്തിന് കോഴിക്ക് ഒന്നും പറ്റിയില്ല . മീനുവിന് സങ്കടമായി. ഇക്കാര്യം അമ്മ തിരക്കി അച്ഛൻ പറഞ്ഞു : പിന്നെ എൻറെ വാഴ തിന്നുന്നത് കണ്ട് കൈ കെട്ടി നോക്കി നിൽക്കണോ... നശൂലം! ഒരു ഉപകാരവും ഇല്ല. ഭാര്യ പറഞ്ഞു :എന്താ മനുഷ്യ നിങ്ങൾക്ക് ഭ്രാന്താണോ ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് ബഷീറിൻറെ ഭൂമിയുടെ അവകാശികൾ വായിച്ചിട്ടില്ലേ.. ഈ ബഹളം കേട്ട് അയൽക്കാരി ജാനു വന്നു തിരക്കി എന്താ ചേച്ചി ഇവിടെ ഒരു ബഹളം. ഒന്നും പറയണ്ട എൻറെ ജാനു.. കോഴിയാണ് ഇവിടുത്തെ പ്രശ്നം കോഴിയോ എന്ത് പ്രശ്നം നീ കാര്യം പറ അവൾ എല്ലാം പറഞ്ഞു: ഉമ്മറത്തെ ബഹളംകേട്ട് അദ്ദേഹം ഭാര്യയോട് ചോദിച്ചു: ആരാ അവിടെ, ജാനുവാ മനുഷ്യാ ! അവൾ ചോദിച്ചു :എൻറെ ചേട്ടാ , എന്താ ഇത്? ഒരു കോഴി കാരണമാ.. ഇതുവരെ ഒരു പ്രശ്നവും ഇല്ലായിരുന്നു. എൻറെ ഭാര്യ കാരണം വേണ്ടാത്ത പൊല്ലാപ്പ് എടുത്ത് തലയിൽ വച്ചത്. അങ്ങനെ ആ പ്രശ്നം തീർന്നു, പിറ്റേന്ന് രാവിലെ ഉമ്മറത്ത് ആരുമില്ലാത്ത സമയത്ത് ജാനു വന്നിട്ട് പറഞ്ഞു : ചേട്ടാ കോഴിയെ കൊല്ലാൻ വഴിയുണ്ട് . നമുക്ക് കുറച്ച് വിഷം കലർത്തി ഭക്ഷണം കൊടുക്കാം അത് കൊള്ളാം, പക്ഷേ വിഷം എവിടുന്നു കിട്ടും?? എൻറെ വീട്ടിലുണ്ട് . ഞാൻ തരാം.. പാവം ഭാര്യയും മോളും ഇതറിഞ്ഞില്ല. പിറ്റേന്ന് ഭാര്യ കോഴിക്കൂട് തുറന്നപ്പോൾ കോഴിയുണ്ട് ചത്തു കിടക്കുന്നു.! ഇത് അച്ഛൻറെ കാതിലെത്തി. എൻറെ പ്രാർത്ഥന ദൈവം കേട്ടു. ഭാര്യ പറഞ്ഞു നിങ്ങൾ വീട്ടിൽ ഉള്ളിടത്തോളം ഒന്നും ഉണ്ടാവില്ല. ഒരുപാട് വഴക്കിട്ട് ആണെങ്കിലും ആ പ്രശ്നം അവസാനിച്ചു. എന്നിട്ട് ഭാര്യ തന്റെ ഭർത്താവിന് ജന്തുക്കളുടെ മഹത്വം വിവരിച്ചു. അദ്ദേഹത്തിന് ഇത് ആദ്യം ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നാലും ഭാര്യക്ക് ജന്തുക്കളോടുള്ള പൊരുത്തം മനസ്സിലാക്കിയും തനിക്ക് വന്ന തെറ്റിദ്ധാരണയും ഉൾക്കൊണ്ട് കാര്യം അംഗീകരിച്ചു. പിന്നീട് ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിച്ചില്ല. വീട്ടിലെ അംഗത്തെ പോലെ ജന്തുക്കളെ പരിചരിച്ചു.. പിന്നീടദ്ദേഹം ആരും പറയാതെ തന്നെ കോഴിയെ കൊണ്ടുവന്നു വേണ്ടവിധം പരിചരിച്ചു. ഇത് കണ്ട് ഭാര്യയുടെ മുഖത്ത് നിന്ന് ആനന്ദക്കണ്ണീർ ഉറവ പൊട്ടി ....! പിന്നീട് അവർക്കിടയിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിവസങ്ങളായിരുന്നു....!__
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ