ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം അറിവ് നൽകും

ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്ന അശോക് അവ൯െറ അദ്യാപക൯ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണം എന്നും പങ്കെടുക്കാർത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു.അന്ന് ഒരു കുട്ടി മാത്രം വന്നില്ല.ആരാണത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണെന്ന് മനസ്സിലായി.ക്ലാസ് ലീ‍‍‍ഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് , ”നീ എന്താ ഇന്ന് പ്രാർത്ഥനക്ക് വരാ‍‍ഞ്ഞെ?”

മുരളി മറുപടി പറയാ൯ തുടങ്ങിയതും അധ്യാപക൯ ക്ലാസിലേക്ക് കയറിവന്നതും ഒരേസമയമായിരുന്നു. ”അശോക് ഇന്ന് ആരൊക്കെയാ പ്രർത്ഥനയ്ക്ക് വരാതിരുന്നത് ?”

അശോക് ;”സാർ ഇന്ന് പ്രാർത്ഥനയ്ക്ക് എല്ലാവരും വന്നിരുന്നു.....മുരളി മാത്രം വന്നില്ല"

സാർ; “എന്താ മുരളി അശോക് പറഞ്ഞത് സത്യം ആണോ?നീ ഇന്ന് പ്രർത്ഥനയ്ക്ക് പങ്കെടുത്തില്ലേ...”

മുരളി;"ഇല്ല സാർ ....ഇന്ന് ഞാ൯ പ്രർത്ഥനയിൽ പങ്കെടുത്തില്ല.”ക്ലാസ്റൂം ശാന്തമായി.

ക്ലാസിലെ കുട്ടികൾ ഇന്ന് മുരളിക്ക് എന്തായാലും ശിക്ഷകിട്ടും എന്ന് പറഞ്ഞ് പരസ്പരം ചിരിക്കാ൯ തുടങ്ങി.....കാരണം അവർക്ക് മുരളിയെ അത്രക്ക് ഇഷ്ടമല്ലായിരുന്നു.

മുരളി നന്നായി പഠിക്കുമായിരുന്നു.അവ൯െറ കയ്യക്ഷരം വളരെ ഭംഗിയായാരുന്നു.അധ്യാപക൯ കൊടുത്തിരുന്ന ഹോം വർക്കുകൾ എല്ലാം അന്നന്നുതന്നെ എഴുതി പൂർതിയാക്കുകയും ചെയ്യുമായിരുന്നു.അതിനാൽ അവനെ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാക്കികൊണ്ടിരുന്നു.

സാർ;” മുരളീ.... ആര് തെറ്റ് ചെയ്താലും ശിക്ഷ അനുഭവിച്ചേ പറ്റൂ....അതിനു മു൯പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയ്ക്ക് വരാഞ്ഞത് എന്ന് പറയൂ......”

മുരളി;”സാറെ പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിന് മു൯പ് തന്നെ ‍ഞാ൯ ക്ലാസ്റൂമിൽ എത്തിയിരുന്നു.എന്നാൽ ക്ലാസിലെ വിദ്യാർത്ഥികൾ അപ്പോളേക്കും പ്രാർത്ഥനയ്ക്ക് പോയിരുന്നു.അപ്പോൾ ആണ് ഞാ൯ ക്ലാസ്റൂം ശ്രദ്ധിച്ചത്.....കുറേ പൊടി...കീറിയ കടലാസ് കഷ്ണങ്ങൾ അവിടവിടയായി കിടക്കുന്നു. ക്ലാസ്റൂം കാണാ൯ തന്നെ വൃത്തികേടായിരിക്കുന്നു.....ഇന്ന് ഇത് വൃത്തിയാക്കേണ്ടവർ അത് വൃത്തിയാക്കാതെ പ്രർത്ഥനയ്ക്ക് പോയതാണെന്ന് എനിക്ക് മനസ്സിലായി.ഞാ൯ ഇവിടെ വൃത്തിയാക്കിയപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു.എനിക്ക് പങ്കെടുക്കാ൯ കഴിഞ്ഞില്ല സാർ.....അവർക്ക് പകരം നീ എന്തിനാ ഇതൊക്കെ ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കും........ നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാം..പിന്നെ ശുചിത്വത്തി൯െറ പ്രാധാന്യത്തെപറ്റി സാർതന്നെ ‍‍‍ഞങ്ങൾക്ക് പറഞ്ഞ് തന്നത്.വൃത്തിഹീനമായസ്ഥലത്ത് നിന്ന് പഠിച്ചാൽ എങ്ങനെയാണ് അറിവ് ലഭിക്കുക.....അതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത്.തെറ്റാണെങ്കിൽ എന്ത് ശിക്ഷവേണേലും തന്നോളൂ....

സാർ;”വളരെ നല്ലത് ....ഇനി ഇത് പോലെ ഓരോ വിദ്യാർത്ഥികളും പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ പള്ളികൂടം ശുചിത്വമുള്ളതായിതീരും...... “നീ എൻെറ വിദ്യാർത്ഥിയായതിൽ ‍ഞാൻ അഭിമാനിക്കുന്നു....”

ഗുണപാഠം

സതുദ്ധേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസനീയമാണ്.

കീർത്തന
6 C ഐ.എസ്.എം.യു.പി.എസ് പറച്ചെന പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ