വി കെ വി എം എൽ പി എസ് കങ്ങഴ/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം

ലോക്ക് ഡൗൺ ആയതിനാൽ വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന മീനുവിന്റെ അടുത്ത് ഒരു രൂപം എത്തി.
മീനു പേടിച്ചു വിറച്ചു:" നീ ആരാ? അവൾ ചോദിച്ചു. നിന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ? അയ്യോ നീയല്ലേ കൊറോണ?"
"അതെ ഞാനാണ്" കൊറോണ രൂപം മറുപടി നൽകി.
"നീ എന്തിനാ ഞങ്ങടെ നാട്ടിൽ വന്നത്? അതുകൊണ്ട് എനിക്ക് സ്കൂളിൽ പോകാനും, കൂട്ടുകാരുമൊത്തു കളിക്കാനും എങ്ങും യാത്ര പോകാനും ഒന്നും പറ്റുന്നില്ല."
"അത് നിങ്ങൾ മനുഷ്യരുടെ കുഴപ്പം കൊണ്ടാണ് തന്നെയാണ്": രൂപം പറഞ്ഞു.
"അതൊക്കെ പോട്ടെ നീ എന്തിനാ എന്റെ വീട്ടിൽ വന്നത്? ഞങ്ങളുടെ വീടും പരിസരവും എല്ലാം വൃത്തിയാണല്ലോ? അയ്യോ, അമ്മേ, ഞാൻ കൈ സോപ്പ് ഇട്ടു കഴുകാൻ മറന്നു": അവൾ ഓടിപ്പോയി സോപ്പ് ഇട്ടു കൈ കഴുകി. അതിനിടക്ക് ചുമക്കാൻ വന്ന ചേച്ചിക്ക് ഒരു തൂവാല എടുത്തു കൊടുത്തു, എന്നിട്ട് കോറോണയോടു പറഞ്ഞു
"നിപ്പായെ ഓടിച്ചത് പോലെ നിന്നെയും ഞങ്ങൾ ഓടിക്കും. തീർച്ച." ഇതു കേട്ട കൊറോണ പേടിച്ചു ഒറ്റ ഓട്ടം.
"മീനു മോളെഴുന്നേൽക്കുന്നില്ലേ, മണി 8ആയല്ലോ" അമ്മ മീനുവിനെ കുലുക്കി വിളിച്ചു.മീനു ചിരിച്ചുകൊണ്ട് കണ്ണ് തുറന്നു
"ഇന്നെന്താ മോളു ഭയങ്കര സന്തോഷത്തിലാണല്ലോഉണർന്നത്."
"ഞാൻ താമസിച്ചെഴുന്നേറ്റാലെന്താ അമ്മേ കോറോണയെ ഞാൻ നമ്മുടെ വീട്ടിൽ നിന്നും ഓടിച്ചല്ലോ." ഇത് കേട്ടു അമ്മയും,ചേച്ചിയും പൊട്ടിച്ചിരിച്ചു.

ലക്ഷ്മിപ്രിയ കെ പി
2 എ വി കെ വി എം എൽ പി എസ് കങ്ങഴ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ