എം.എസ്.സി.എൽ.പി.എസ് വലിയവിള/അക്ഷരവൃക്ഷം/കിളി കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിളി കൂട്ടുകാരൻ

കൂട്ടുകൂടാനായെന്റെ
കൂടു തേടി അണഞ്ഞൊരു
കുഞ്ഞാറ്റക്കിളി
കാറ്റിനോട് കളി പറഞ്ഞും
കാറ്റിനോട് കഥ മെനഞ്ഞും
കാടായ കാടെല്ലാം മേടായ മേടെല്ലാം
കണ്ണാരം പൊത്തി കളിച്ചും
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കക്കുരുമ്മി ചിറകുരുമ്മി
കിലുകിലെ കൊഞ്ചി ചിലച്ചും
കിളിക്കൂട്ടിലെന്നെ
കുളിരറിയിക്കാതെ
കവിൾ ചേർത്തുറക്കിയും
കനിവിന്റെ കനിവാമെൻ
കരളിന്റെ കരളായ
കിളി കൂട്ടുകാരൻ .....
 

ആഷ്‌ന എ എസ്
IV എം.എസ്.സി.എൽ.പി.എസ് വലിയവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത