Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
ലോക് ഡൗൺ കാലത്ത് രാവിലെ ഒരു വീട്ടിൽ .......
ലോക് ഡൗൺ ആയെ പിന്നെ പിള്ളേർക്ക് എന്ത് സുഖാ... രാവിലെ വൈകി എഴുന്നേറ്റ് വരുക കണ്ണും തിരുമി പല്ലും തേച്ച് നേരെ മാവിൻ ചുവട്ടിലേക്ക്.. അച്ഛനും കണക്കാ പറഞ്ഞിട്ടെന്താ.. മൂന്ന് നേരം വെച്ച് വിളമ്പി കൊടുക്കുന്ന ഞങ്ങളെ പറഞ്ഞാ മതി ... എന്റമ്മേ... വയ്യ മടുത്തു മോളെ ചിന്നു ആ പിള്ളേര്ണ്ട് പാടത്ത്മാവിൻ ചോട്ടിക്ക് പോയിട്ടുണ്ട്, നീ ചായ കുടിക്കാൻ വരാൻ പറ ...ശരി അമ്മേ.. ചിന്നു ചെന്നിട്ട് .. അപ്പൂ അമ്മൂ ചായ കുടിക്കാൻ വരുന്നില്ലേ? സമയം 10 കഴിഞ്ഞു വേകം വാട്ടൊ ... കേട്ടതും ഓടി വന്ന് കസേരയിലേക്ക് ഇരുന്നിട്ട് അപ്പം എടുക്കാൻ കൈ നീട്ടിയതും പുറകീന്ന് ചേച്ചി ആഹാ... എന്ത് രസം മക്കൾ രണ്ടും ചാടി കേറി വന്ന് അപ്പം തിന്നാനിരിക്ക്ണ്.. ഉടനെ അമ്മു ഇതെന്ത് വർത്താനാ... ചേച്ചി അല്ലയോ ... ഞങ്ങളെ ചായ കുടിക്കാൻ വിളിച്ചേ..? അതോക്കെ ശെരിയാ...പക്ഷെ പുറത്ത് പോയി വന്നാ കൂടിയത് 20 Secഎങ്കിലും കൈ സോപ്പു വെള്ളവും ഉപയോഗിച്ച് കഴുകണം... പറഞ്ഞിട്ടെന്താ 20 Sec ... പോയി കൈകഴുകാതെ വന്നിരിക്ക്ണ് സർക്കാർ പറയണതൊന്നും നിങ്ങൾ വായിച്ചില്ലേ... എങ്ങനെ എപ്പൊഴെങ്കിലും പത്രം ഒന്നു നോക്കണം ഈ മഹാമാരിയായ നോവൽ കൊറോണ വൈറസിന് മണിക്കൂറോളം വായുവിൽ നിൽക്കാനുള്ള കഴിവുണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഹസ്തദാനം ചെയ്യുമ്പോഴൊക്കെ ഇതൊരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് പകരുന്നത് അതുകൊണ്ടാ സർക്കാർ അവശ്യത്തിന് മാത്രം പുറത്തിറങ്ങാവു എന്നും ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നോക്കെ പറയുന്നത് കഴിയുന്നതും വീട്ടിൽ തന്നെ ഇരിക്കണം ... പറഞ്ഞ് തീർന്നതും രണ്ട് പേരും പൈപിന്റെ ചുവട്ടിലേക്ക് കൈകഴുക്കാൻ പോയതും അച്ഛൻ വിളിക്കുന്നു മക്കളെ ... ഒരു മിനുട്ട് ഒരു ഫോട്ടൊ ... ഫോട്ടൊ എടുത്ത് Stay Home Stay safe എന്ന് എഴുതിfacebook ൽ പോസ്റ്റ് ചെയ്തു .
|