സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/ കരുതലോടെ...

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ...

മാനവരാശി ഒന്നാകെ
പകച്ചുനിൽക്കയാണീ കൊറോണയാം
 സൂക്ഷ്മാണു മുമ്പാകെ
ഭൂമിതൻഅവകാശികൾ
നാം മാത്രമല്ലെന്ന്
നമ്മെ ഓർമ്മിപ്പിക്കുവാൻ
 വന്നതാണോ ഈ അണു
എങ്കിലും മർത്ത്യാ നീ
ഭയപ്പെട്ടു പിന്മാറരുതെ
ജാഗ്രതയാണ് വേണ്ടതിനിനമുക്ക്
നമ്മെയും സഹജീവികളെയും കാത്തിടാൻ
ശുചിത്വത്തിൻ പ്രാധാന്യം
നാം മറക്കിടായ്കിൽ
സാമൂഹ്യ അകലം പാലിച്ചിടിൽ
  നേടിടാം വിജയം നമുക്കീ രണഭൂമിയിൽ
സ്മരിക്കാം നന്ദിയോടെയോരോ
ആതുര ശുശ്രൂഷകരയും
 പ്രാർത്ഥിക്കാം അവർക്കായി
ഒരു നിമിഷം …………...
 

ജുവൽ വിൻസ്
6 സി സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത