എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണയെ പ്രതിരോധിക്കാം ഒറ്റകെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ പ്രതിരോധിക്കാം ഒറ്റകെട്ടായി
     നാമെല്ലാവരും ഇപ്പോൾ കൊവിഡ് 19 എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ അഥവാ കൊവിഡ് 19 ഇന്ന് ലോകമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ് ആദ്യമാദ്യം നിസാര രോഗമായി കണ്ടെങ്കിലും പിന്നീട് ലക്ഷങ്ങൾ മരിക്കുകയും ലക്ഷണങ്ങൾ സ്ഥിരികരിക്കയും ചെയ്‌തതൊടെ ഇതിനെ ഒര് മഹാമാരിയായി പ്രഖ്യാപിച്ചു.ചൈനയിൽ ആദ്യമായി സ്ഥിരികരിച്ചപ്പോൾ അവർ അത്ര കാര്യമാക്കിയില്ല. ചൈനീസ് പ്രധാനമന്ത്രി ഷീ ജിൻ പിങ്ങ് അടക്കം പിന്നീട് മുൻകരുതൽ എടുത്തു.ചൈനയിൽ എന്ന് കേട്ടപ്പോൾ തന്നെ പല രാജ്യങ്ങളും മുൻ കരുതൽ എടുത്തു.പക്ഷെ അമേരിക്ക മാത്രം മുൻകരുതൽ എടുത്തില്ല ജനങ്ങൾ മുൻകരുതൽ എടുക്കണം എന്ന് പറയേണ്ട അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അതിനെ വിമർശിച്ചു കൊണ്ട് പറഞ്ഞു അത്ര കാര്യമാക്കേണ്ടതില്ല അത് സാധാരണ പനിയും ചുമയുമാണെന്ന് .ചൈന മുൻകരുതൽ എടുത്തതു കൊണ്ടാവാം അവിടെ ഇപ്പോൾ ശാന്തമാണ് .അമേരിക്ക ഇപ്പോൾ ഹോട്സ് സ്പോട്ടായി മാറിയിരിക്കാം. അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ നാം നടത്തിയെ തീരൂ.അത് നടന്ന് കൊണ്ടിരിക്കുന്നുണ്ട് .എന്നാലും നാം ശ്രദ്ധാലുക്കളാകണം. നമ്മുടെ മലപ്പുറം ജില്ലയിൽ ഇന്നലെ ആറ് പേരെയാണ് ഒരുമിച്ച് ഡിസ്ചാർജ് ചെയ്തത്. അവരെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ബിഗ് സല്യൂട്ട് തന്നെ കൊടുക്കണം. കൈ നന്നായി സോപ്പിട്ടു കഴുകി സാമൂഹിക അകലം പാലിച്ച് അവശ്യ സാധനങ്ങൾക്ക് മാത്രം പുറത്തിറങ്ങി നമുക്ക് കോവിഡ് 19 നെ പ്രതിരോധിക്കാം.               
                                         "STAY HOME  STAY SAFE"
         
    
ഫാത്തിമ സന വി
6 C എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം