എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ ഭയമല്ല ജാഗ്രത വേണം..ഭീതി അകന്നുള്ള കരുതൽ വേണം

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമല്ല ജാഗ്രത വേണം..ഭീതി അകന്നുള്ള കരുതൽ വേണം....
     ലോക രാജ്യങ്ങൾ മുഴുവൻ ഭീതിയോടെ ചർച്ച ചെയ്യുന്ന കൊറോണ (കോവിഡ്19) നെ കുറിച്ച് ഞാൻ മനസ്സിലാക്കിയ ശുചിത്വത്തെയും പ്രതിരോധ മാർഗത്തെ കുറിച്ചും എന്റെ കൂട്ടുകാർക്കറിയാവുന്ന കുറച്ച് കാര്യങ്ങളെ കുറിച്ച് എഴുതാം. നമ്മുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ദർശന സ്പർശമറിയാത്ത ഒരു സൂക്ഷമജീവിയാണ് ഈ കൊറോണ എന്ന കോവിഡ് 19. ഇതിന്റെ പ്രധാന പ്രശ്നം മരുന്നോ വാക്സിനോ ഇല്ല. അതിനാൽ ഒരു പാട് മനുഷ്യരുടെ മരണത്തിന് കാരണമായ മഹാമാരിയാണ് ഈ കോവിഡ്-19. 
     അതിനാൽ കൂട്ടുകാരേ നല്ല ജാഗ്രത വേണം. നമ്മൾ അറിയാതെ പല തവണ നമ്മുടെ കൈകൾ മുഖത്ത് തൊടുന്നു (വായ, കണ്ണ്,മൂക്ക് ) അതിനാൽ നാം അറിയാതെ ശരീരത്തിൽ വൈറസ് കേറുന്നു . നാം ഓരോ മണിക്കൂറിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കണം. ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണം. ഈ രോഗം നമ്മുടെ നാട്ടിൽ ഇല്ലാതാകുന്നത് വരെ നമുക്ക് വേണ്ടപ്പെട്ടവരിൽ നിന്ന് അകന്നിരിക്കാം. ഹസ്തദാനം, സ്നേഹ സന്ദർശനം എന്നിവ ഒഴിവാക്കാം. ആരും പരിഭവിക്കുകയോ പിണങ്ങുകയോ ചെയ്യരുത്.
     ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി ജാഗ്രതയോടെ കഴിയാം. കരുതലില്ലാതെ നടക്കുന്ന വർ ഒരു ജീവനല്ല ഇല്ലാതാക്കുന്നത് ഒരു ജനതയെയാണ്. ആരോഗ്യ രക്ഷക്ക് നൽകുന്ന നിർദേശങ്ങൾ നാം മടിക്കാതെ പാലിക്കണം. വീടിനുള്ളിൽ കഴിയുക പുറത്ത് പോവാതിരിക്കുക. മറ്റൊരാളുമായി ഒരു മീറ്റർ അകലം പാലിക്കുക. ആശ്വാസമാകുന്ന ശുഭ വാർത്ത കേൾക്കാൻ ശുചിത്വ ബോധത്തോടെ ജാഗ്രതയോടെ നല്ല നാളേക്ക് വേണ്ടി ഈ നാളുകൾ സമർപ്പിക്കാം.
ഷഹീൻ ഫർഹാൻ കെ
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം