ഗവ. എച്ച് എസ് വാളവയൽ/അക്ഷരവൃക്ഷം/വൈകി വന്ന വിവേകം
വൈകി വന്ന വിവേകം
നെൽപ്പാടങ്ങളും, തെങ്ങിൻ തോപ്പുകളും ,കൃഷിയിടങ്ങളും കൊണ്ട് പച്ചപ്പ് നിറഞ്ഞ ഒരു ഗ്രാമം .ആ ഗ്രാമത്തിലാണ് എല്ലാവരുടേയും കണ്ണിലുണ്ണിയായ ഉണ്ണികുട്ടൻ താമസിക്കുന്നത്. ഏവർക്കും പ്രിയങ്കരനാണെങ്കിലുംഅവൻ ആളൊരു വികൃതിയാണ്.മുതിർന്നവരെ അനുസരിക്കുന്ന ശീലമേ അവനില്ല. ആ ഗ്രാമത്തിൽ അവനെത്തിപ്പെടാത്ത കല്ല്യാണങ്ങളോ ,സൽക്കാരങ്ങളോ ഇല്ല അങ്ങനെയിരിക്കെ ആ വർഷത്തിലെ അവധിക്കാലം വന്നു.പിന്നെ പറയേണ്ടതില്ലല്ലോ.ഉണ്ണിക്കുട്ടൻ അവധിക്കാലം ആഘോഷിക്കാൻ തുടങ്ങി. പാടത്തും, പറമ്പിലും ,ചേറിലും അവൻ കളിച്ചു നടന്നു.അമ്മ പറയുന്നതൊന്നും അവൻ ചെവിക്കൊണ്ടില്ല .കളി കഴിഞ്ഞ് വന്നാൽ കൈ പോലും കഴുകാതെ കണ്ണിൽ കണ്ടതെല്ലാം കൈ ഇട്ടു വാരി കഴിക്കും. കൈകാലുകളിലെ നഖങ്ങൾ മുറിക്കാനോ സോപ്പുപയോഗിച്ച് കഴുകുവാനോ അവൻ കൂട്ടാക്കിയില്ല. ആ സമയത്താണ് ആ നാട്ടിൽ എല്ലാവരേയും ഭയപ്പെടുത്തി ക്കൊണ്ട് പകർച്ചവ്യാഥി പടർന്നു പിടിച്ചത്. ആയിരക്കണക്കിനാളുകൾക്ക് രോഗം പടർന്നു പിടിച്ചു.അറിയുന്നതുംഅറിയാത്തതുമായ ഒരു പാടാളുകൾ രോഗത്തിന്റെ പിടിയിലമർന്നു.കൂട്ടത്തിൽ അവന്റെ പ്രിയ കൂട്ടുകാരനും അത് അവനിൽ വിഷമമുണ്ടാക്കി. പകർച്ചവ്യാഥിയുടെ പ്രധാന കാരണം ശുചിത്വമില്ലായ്മയാണെന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടു. അവന്റെ നെഞ്ചൊന്ന് പിടഞ്ഞു. എത്ര തവണ അമ്മ എന്നോട് പറഞ്ഞു.കൈ കഴുകുവാനും വൃത്തിയായ് നടക്കുവാനും താൻ അനുസരിച്ചില്ലല്ലോ. അവനു കുറ്റബോധം തോന്നി.ഇനി അമ്മ പറയുന്നത് അനുസരിക്കുമെന്നും ശുചിയായ് നടക്കുമെന്നും മനസ്സിലുറപ്പിച്ച് കൂട്ടുകാരന്റെ രോഗശാന്തിക്കായ് പ്രാർത്ഥിച്ചു.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ