ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''കണ്ണന്റെ പ്രാർത്ഥന'''
കണ്ണന്റെ പ്രാർത്ഥന
കണ്ണൻ അന്നും രാവിലെ പതിവുപോലെ സ്കൂളിൽ പോകാനിറങ്ങി. അമ്മ പറഞ്ഞു. മോനെ ഇന്ന് അവധിയാണ്. സ്കൂളിൽ പോകണ്ട. അവന് സന്തോഷമായി 'ഹായ് ഇന്ന് കുഞ്ഞുവാവയുടെ കൂടെ കളിക്കാം' അവൻ വിചാരിച്ചു. തൊടിയിലും, പറമ്പിലുമൊക്കെ ഓടി നടന്ന് ക്ഷീണിച്ച് കണ്ണൻ സന്ധ്യയ്ക്ക് കയറി വന്നു. മോനെ വേഗം പോയി മേലു കഴുകി വാ വിളക്കുകത്തിക്കാറായി. അമ്മ തുടുക്കം കൂട്ടി. നാമജപത്തിനുശേഷം , മലയാളം പുസ്തകമെടുത്ത് ജഗ്ഗു അമ്മയെ കാണുമോ- എന്ന പാഠം ഉറക്കെ വായിച്ചു. അപ്പോഴാണ് അവൻ ഓർത്തത്, ടീച്ചർ പറഞ്ഞ കത്ത് എഴുതിയില്ലല്ലോ. നീ എന്തുചെയ്യുകയാ മോനെ- അടുക്കളയിൽ നിന്ന് അമ്മ ഉറക്കെ വിളിച്ചു ചോദിച്ചു. ഞാൻ കത്ത് എഴുതുകയാ ജഗ്ഗുവിന്റെ അമ്മയ്ക്ക് കൺമണിയും ഋഷിയും കത്തെഴുതിയപോലെ എനിക്കും എന്റെ ടീച്ചർക്ക് കത്തെഴുതണം. 'ഓ ശരി, ശരി നന്നായി എഴുത്. നമുക്ക് നാളെ ആ കത്ത് ടീച്ചർക്ക് വാട്സാപ്പിൽ അയച്ചുകൊടുക്കാം. അമ്മ പറഞ്ഞു. 'അതെന്താ അമ്മേ നാളെ സ്കൂളിൽ പോകുമ്പോൾ കൊടുത്താൽ പോരേ? ഇനി ഒരറിയിപ്പുണ്ടാകും വരെ സ്കൂൾ തുറക്കില്ല. എന്ന് വാർത്തയിൽ പറഞ്ഞകാര്യം അപ്പോഴാണ് അവൻ അറിഞ്ഞത്. കണ്ണന് ആകെ സങ്കടമായി ഞാനെങ്ങനെ എന്റെ കൂട്ടുകാരെ കാണും ? എനിക്കന്റെ ടീച്ചറിനെ കാണാതിരിക്കാൻ വയ്യ. അവനു കരച്ചിലു വന്നു. 'എന്താഅമ്മേ നേരത്തേ സ്കൂൾ പൂട്ടിയത്? അവധിയാണെങ്കിൽ എന്റെ ടീച്ചർ സ്കൂളിൽ വരും നമുക്ക് പോകാം അമ്മേ ഷീച്ചറിനെ കണ്ടിട്ട് വരാം. അവൻ വാശിപിടിച്ചു. അങ്ങനെയാണ് അമ്മയിൽ നിന്ന് ആ ഞെട്ടിക്കുന്ന സത്യം കണ്ണൻ തിരിച്ചറിഞ്ഞത്. ഹൊ! രാജ്യം മുഴുവൻ അല്ല ലോകം മുഴുവൻ അടച്ചുപൂട്ടിയിട്ട് എത്ര നാളായി? ഇങ്ങനെ ഇനി എത്ര നാൾ ! ഒരു എത്തും പിടിയുമില്ല. അമ്മ പറയുന്നതു പോലെ വീട്ടിലിരിക്കുകയേ വഴിയുള്ളൂ എന്റെ ടീച്ചർ പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. വീടും പരിസരവുമൊക്കെ എപ്പോഴും വൃത്തിയാക്കണം- വൃത്തിയുള്ളിടത്ത് അസുഖങ്ങൾ വരാൻ മടിക്കും. വരാന്തയുടെ അറ്റത്തായി അമ്മ സോപ്പും, വെള്ളവും വച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട് കൈകൾ നന്നായി തേച്ചുകഴുകാൻ അമ്മ എല്ലവരേയും ഓർമ്മിപ്പിക്കും. മഹാരോഗമാണത്ര!! ആരും കണ്ണന്റെ വീട്ടിലേയ്ക്ക് വരുന്നില്ല. കണ്ണൻ ഒരിടത്തേക്കും പോകുന്നുമില്ല. ഇങ്ങനെയും ഒരു രോഗമുണ്ടോ. ഈ രോഗാണു അത്ര ശക്താനണോ? ആശുപത്രിയിൽ പോയി മരുന്നു കഴിച്ചാൽ രോഗം മാറില്ലേ? ഈ രോഗത്തിനെന്താ മരുന്നില്ലാത്തത്? മരുന്നു കണ്ടുപിടിക്കാൻ കഴിയില്ലേ? ഒരു നൂറു നൂറു ചോദ്യങ്ങൾ കണ്ണനെ അലട്ടി. എന്തായാലും അമ്മ പറയുന്നത് അനുസരിക്കുകയേ വഴിയുള്ളു. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ നന്നായി കഴുകണം. ആരുടെയും അടുത്ത് പോകാനോ തൊടാനോ പാടില്ല. അകലം പാലിക്കണം രോഗം വന്ന് ചികിത്സ തേടുന്നതിനേക്കാൾ രോഗം വരാതെ നോക്കുകയാണ് ഉത്തമം. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഇരിക്കട്ടെ. അപ്പുറത്തെ വീട്ടിലെ കുട്ടുവോ, അമ്മുവോ അങ്ങേവീട്ടിലെ ഉണ്ണിയോ, പ്രമോദേട്ടനോ ആരും കളിക്കാൻ വരുന്നില്ല. ഈശ്വരാ ഈ ഇത്തിരി കുഞ്ഞൻ വൈറസ് ലോകം വിട്ടുപോയാൽ മതിയായിരുന്നു. എന്റെ അമ്മയും, വാവയും, എന്റെ ടീച്ചറും , എന്റെ കൂട്ടുകാരും എല്ലാരും നല്ലവരാ. ആരും ഒരു തെറ്റും ചെയ്യുന്നില്ല. എന്റെ ദൈവമേ, ആരെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും അ്വരെയൊക്കെ തിരുത്തി നല്ലവരായി ജീവിക്കാൻ അനുവദിക്കണേ. ഈ വൈറസിനെ നീ തന്നെ തിരിച്ചു വിളിക്കണേ. എനിക്കു പെട്ടെന്നു തന്നെ സ്കൂളിൽ പോകാൻ പറ്റണേ എന്ന പ്രാർത്ഥനയോടെ കണ്ണൻ ഉറങ്ങാൻ കിടന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ