ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/ശുചിത്വവും കുട്ടികളും

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും കുട്ടികളും

ഒരു ദിവസം ശുചിത്വവും മലിനതയും കണ്ടുമുട്ടി. ശുചിത്വത്തിന് അവനെ കണ്ടപ്പോൾ തന്നെ വെറുപ്പ് തോന്നി. ഉടനെ ശുചിത്വം ഓടിപ്പോയി, പിന്നാലെ മലിനതയും. ശുചിത്വം മൈതാനത്തിൽ കളിക്കുന്ന കുട്ടികളുടെ അടുത്തെത്തി. " കുട്ടികളേ അതാ മലിനത വരുന്നു: വേഗം വീട്ടിൽ പോകൂ. നിങ്ങളുടെ ശരീരം മുഴുവൻ ചെളിയാണല്ലോ. കൈ കഴുകിയിട്ടേ ഭക്ഷണം കഴിക്കാവൂ. ഇന്ന് മലിനത ഒരു കൂട്ടുകാരനേയും കൂട്ടിക്കൊണ്ടാണ് വരുന്നത്. അത് വേറെയാരുമല്ല, കൊറോണ യാണ്. ഓർമ്മയില്ലേ നേരത്തേ അവനൊപ്പം വന്ന ഡെങ്കിയും ചിക്കൻ ഗുനിയയും നിപ്പയുമൊക്കെ. നമ്മൾ അവരെയൊക്കെ തുരത്തിയില്ലേ. അതുപോലെ കൊറോണയെയും നമുക്ക് തുരത്തണം. അവനിങ്ങ്‌ എത്തുന്നതിനു മുമ്പ് വേഗം വീട്ടിലെത്തിക്കൊള്ളൂ. അതാ അവിടെയും കുറേ കുട്ടികളുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് 'പോകട്ടെ. നമുക്ക് പിന്നെ കാണാം." കുട്ടികൾ കുറച്ച് നേരം നടന്ന് തളർന്ന് തിരികെപ്പോയി. ശുചിത്വം സന്തോഷത്തോടെ മടങ്ങി.

ആൻ ബിജു
3 A ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ