ഗവ. എൽ.പി.എസ് വേൻകുഴി/അക്ഷരവൃക്ഷം/നന്മയുള്ള ബുദ്ധിമാനായ വ്യാപാരി
ബുദ്ധിമാനായ വ്യാപാരി
ഒരിടത്തു ഒരു വ്യാപാരി ഉണ്ടായിരുന്നു .കാരറ്റ് കൃഷി ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗം .ഒരു ദിവസം വിളവെടുക്കാൻ തോട്ടത്തിൽ എത്തിയ അദ്ദേഹം ആശ്ചര്യപ്പെട്ടുപോയി .കാരണം തോട്ടത്തിലെ ക്യാരറ്റ്‌കൾ ആരോ മോഷ്ടിച്ചിരിക്കുന്നു .ഉടൻതന്നെ അദ്ദേഹം തന്റെ മുത്തശ്ശനെ വിവരം അറിയിച്ചു. വ്യാപാരി പറഞ്ഞ കാര്യം കേട്ട് മുത്തശ്ശൻ മൂക്കത്തു വിരൽ വച്ച് .എന്തുചെയ്യണമെന്ന് അറിയാതെ രണ്ടു പേരും ആലോചിച്ചിരുന്നു .പെട്ടെന്ന് വ്യാപാരിക്കു ഒരു ബുദ്ധി തോന്നി .രാത്രി അവർ തോട്ടത്തിലെത്തി .കാരറ്റ് വച്ച് അവർ ഒരു കെണിയും വച്ച് .എന്നിട്ടു രണ്ടുപേരും മറഞ്ഞിരുന്നു .കുറച്ചു സമയം കഴിഞ്ഞപ്പോൾ കാരറ്റ് തിന്നാനായി ഒരു മുയൽ എത്തി. കാരറ്റ് കടിച്ചതും മുയൽ കെണിയിൽ വീണു .ശബ്ദം കേട്ടപ്പോൾ മുത്തശ്ശൻ വിളിച്ചു പറഞ്ഞു .മോനേ ...കള്ളൻ കുടുങ്ങി.ഓടിച്ചെന്നു നോക്കിയാ അവർ കണ്ടത് മുയലിനെയാണ് .അവർ മുയലിനെ പിടിച്ചു. കരയാൻ തുടങ്ങിയ മുയലിനോട് ഇനി ഈ തോട്ടത്തിൽ നിന്ന് കട്ട് തിന്നരുതെന്നു വ്യാപാരി പറഞ്ഞു .ഇല്ല എന്ന് മുയാലയം സമ്മതിച്ചു .മുയലിനോടെ അനുകമ്പ തോന്നിയ അദ്ദേഹം അതിന് കുറെ കാരറ്റ് കൊടുത്തു .മുയലിനു സന്തോഷമായി .വ്യാപാരിക്കു നന്ദി പറഞ്ഞു മുയൽ ഓടിപ്പോയി ..ഇതെല്ലം കണ്ടുനിന്ന മുത്തശ്ശൻ പറഞ്ഞു :മോനേ ,നീയാണ് നാമയുള്ള ബുദ്ധിമാനായ വ്യാപാരി ....
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ