എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''എന്റെ മുത്തശ്ശി'''

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''എന്റെ മുത്തശ്ശി''' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ മുത്തശ്ശി

ഉണ്ണിക്ക് മുത്തശ്ശിയെ ഇഷ്ടമല്ലായിരുന്നു' എപ്പോഴും എന്തെങ്കിലും പഴമ്പുരാണം പുലമ്പുന്ന മുത്തശ്ശി ! അന്നും അവൻ പിണങ്ങി മാഞ്ചോട്ടിലേക്ക് പോയി.
അമ്മ ശുചിത്വ സമിതിയുടെ യോഗത്തിനു പോയതായിരുന്നു. കൊറോണക്കാലമാണ്. അമ്മ തിരിച്ചു വരുമ്പോഴും അവൻ അവിടെ വെറുതെയിരുന്നു.
" കൈകൾ ഇടയ്ക്കിടക്ക് കഴുകി വൃത്തിയാക്കണം. രോഗം ചെറുക്കാൻ അതു മാത്രമാണ് വഴി " അമ്മ ആരോടോ പറയുന്നതു കേട്ടു .മരണസംഖ്യ ഉയരുകയാണെന്ന്‌ ഇന്നത്തെ പത്രത്തിൽ ഉണ്ടായിരുന്നു '
അവൻ തൊടിയിലേക്ക് നോക്കി. മുത്തശ്ശി ചേമ്പോ ചേനയോ നടുകയാണ്. " ഉണ്ണും മുമ്പ് ഉണ്ണിക്കൈ ഊക്കത്തിൽ കഴുകേണം ! ഈണമില്ലാതെ മുത്തശ്ശി പാടുന്ന ആ പാട്ടുകേൾക്കുന്നതേ അവന് വെറുപ്പായിരുന്നു.
ഉണ്ണി മുത്തശ്ശിയെ നോക്കി. ചെറിയ പാട്ടിലൂടെ വ്യത്തിയും ശുചിത്വവും കരുതലും പങ്കിടുകയായിരുന്നില്ലേ മുത്തശ്ശി ചെയ്തത്?
അതിനെ പഴമ്പുരാണമായി പരിഹസിച്ചു. അവന് സങ്കടം വന്നു. തൊടിയിലേക്ക് ,മുത്തശ്ശിക്കരികിലേക്ക് അവൻ നടന്നു.

ശ്രീലക്ഷമി കെ
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ