എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19


ഡിസംബർ മാസം 2019 ൽ എല്ലാവർക്കും പുതുവർഷത്തിലേക്കു കടക്കാൻ പോകുന്ന സന്തോഷം. എല്ലാവരും വർണമഴ എന്നു വിചാരിച്ചു. പക്ഷെ ഈ ലോകത്തിനെ കാത്തിരുന്നത് വർണമഴ ആയിരുന്നില്ല, കാത്തിരുന്നത് കണ്ണീരിന്റെ പെരുമഴ ആയിരുന്നു.

ചൈനയിൽ വലിയ മാംസവിൽപന സ്ഥലമുണ്ടായിരുന്നു ആ സ്ഥലത്തു വളരെ തിരക്കുണ്ടായിരുന്നു. അവിടുത്തെ ആളുകൾ മാംസം കഴിക്കും പോകും അങ്ങനെ ആയിരുന്നു അവരുടെ ജീവിതം. അതുപോലെ ചൈനയിൽ ആശുപത്രി ഉണ്ടായിരുന്നു. ഞാൻ ആദ്യം പറഞ്ഞ മാംസ വില്പന സ്ഥലത്തുനിന്നു കുറച്ചു പേർക്ക് പനിയും ചുമയും ജലദോഷവും ഇങ്ങനെ കുറച്ചു പേർക്ക് അസ്വസ്ഥത തോന്നി. അവർ ഞാൻ നേരത്തെ പറഞ്ഞ ആശുപത്രിയിലേക്ക് പോയി. അവിടത്തെ ഡോക്ടർമാർക്ക് എന്തസുഖമാണെന്നു പറയാൻ സാധിച്ചില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർക്ക് മനസിലായി കൊറോണ എന്ന് പറയുന്ന ഒരു വൈറസ് ആണെന്ന്.

എല്ലാവർക്കും ഒരു സംശയം ഉണ്ട് കൊറോണ എന്ന് പറയുന്ന വൈറസ്സിനു‍ എങ്ങനെ കോവിഡ് 19 എന്ന പേര് കിട്ടി? ഈ സംശയം എനിക്ക് മാറി കിട്ടി. അതെങ്ങനെയാണെന്നോ? കൊറോണയുടെ കൊ യും വൈറസിന്റെ വി യും ഡിസീസിന്റെ ഡ് യും കൂട്ടിയാൽ കോവിഡ്. പിന്നെ 2019 ൽ ആണല്ലോ ഈ വൈറസ് കണ്ടുപിടിച്ചത്. അപ്പോൾ 2019 ന്റെ 19 ഉം. എല്ലാം കൂട്ടിയാൽ കോവിഡ് 19 എന്നായില്ലേ?.

ഇനി തുടരാം. ഡോക്ടർമാർക്ക് കുറച്ചു ദിവസം കഴിഞ്ഞിട്ടാണല്ലോ കൊറോണ വൈറസ് ആണെന്ന് മനസ്സിലായത്. ആ കുറച്ചു ദിവസത്തിനകം ഈ വൈറസ് ലോകമാകെ പടർന്നു കഴിഞ്ഞിരുന്നു. ചൈന, ഇറ്റലി, അമേരിക്ക, സ്പെയിൻ, ഇന്ത്യ, ഫ്രാൻസ് എന്നിങ്ങനെ പലവിധ രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു. ഇന്നും നമ്മുടെ രാജ്യത്തു കൊറോണ നിയന്ത്രണത്തിലായിട്ടില്ല.

ഈ വൈറസിൽ നിന്ന് രക്ഷ നേടാനായി കുറച്ചു മുൻകരുതലുകൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതു പാലിക്കാൻ നാം സദാസന്നദ്ധരായിരിക്കണം. ശാരീരിക അകലം സാമൂഹിക ഒരുമ എന്നാണല്ലോ സർക്കാർ പറഞ്ഞിട്ടുള്ളത്.

  • കൈകൾ സോപ്പിട്ടു കഴുകണം.
  • നമ്മൾ ഒരാളിൽ നിന്ന് അകലം പാലിക്കണം.
  • വിദേശ യാത്ര വേണ്ട.
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം.
  • ആൾക്കൂട്ടമുള്ള ആഘോഷങ്ങൾ വേണ്ട.
  • മാംസവും മുട്ടയുമൊക്കെ പാതി വേവിച്ചു കഴിക്കരുത്.
  • മാസ്ക് ഉപയോഗിക്കണം.
  • വ്യായാമം ശീലമാക്കണം.
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറയ്ക്കണം.

ഇപ്പോൾ നമ്മുടെ കേരളത്തിൽ രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ചിരിക്കുകയാണ്. ഈ സമയം നമ്മൾ വളരെ പരിഭ്രാന്തരാണ്. വീട്ടിൽ നിന്ന് അനാവശ്യമായി പുറത്തേക്കിറങ്ങരുത്. ഇതാണ് ഈ ലോക്ക് ഡൗണിന്റെ ഏക ലക്ഷ്യം.

ആൻഡ്രിയ.ടി.എസ്.
4.എ. എ.എൽ.പി.സി.എസ്.കൊറ്റനെല്ലൂർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം