ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം ശുചിത്വത്തിലൂടെ

വ്യക്തിശുചിത്വം, ഗൃഹശുചിത്വം,, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീല അനുവർത്തനം/ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.

വ്യക്തികൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലീ രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെകൂ‍ടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ചപനി തുടങ്ങി സാർസ്, കോവിഡ് വരെ ഒഴിവാക്കാം.

പൊതുസ്ഥല സമ്പർക്കത്തിനുശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് ഇരുപതു സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. അതുവഴി കൊറോണ, എച്ച്.ഐ.വി, ഇൻഫ്ലുവൻസ, കോളറ, ഹെർപ്പിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകി കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്‍ക്കുക. തൂവാല ഇല്ലെങ്കിൽ ഷ‍ർട്ടിന്റെ കൈയ്യിലേയ്‍ക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസവായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല / മുഖാവരണം ഉപകരിക്കും.

രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ. മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. ഉയർന്നനിലവാരത്തിലുളള മാസ്‍ക്ക് (N95) ഉപയോഗിക്കുന്നതും, ഹസ്‍തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാൻ ഉത്തമം.

എൽസീന ഷിബു
10 C ഒ.എൽ.എൽ.എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം