ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ
ഒരു കൊറോണ കഥ
2020 വാർഷികപരീക്ഷയുടെ സമയമായപ്പോൾ കൊറോണ എന്ന മഹാമാരി വന്നു.അതോടെ പരീക്ഷകൾ മാററിയെന്നു കേട്ട ഞങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പതിവു പോലെ അമ്മയോട് കഥ പറയാൻ ആവശ്യപ്പെട്ടപ്പോൾ അമ്മ കൊറോണ കഥ പറയാൻ തുടങ്ങി. ഇന്ത്യയുടെഅയൽരാജ്യമായ ചൈനയിലെ വുഹാൻപട്ടണത്തിൽ ഒരു വൈറസ് പകർച്ചവ്യാധി പിടിപെട്ടു. പനിയും ചുമയും ശ്വാസംമുട്ടലുമായി രോഗികൾ ഡോക്ടറുടെ സമീപത്തെത്തി.ഇതിനിടയിൽ പലരും മരണത്തിന് കീഴടങ്ങിക്കഴിഞ്ഞിരുന്നു
.വളരെയേറെ പരീക്ഷണങ്ങൾ ക്കൊടുവിൽ ഒരു ഡോക്ടർ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരീലേയ്ക്ക് പകരുന്ന ഒരു വൈറസ് ആണെന്ന് കണ്ടെത്തി.ഈ രോഗം മററുള്ളവരിലേയ്ക്ക് പകരാതിരിക്കാനായി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്ചുകയും സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുകയുംചെയ്യണം കഴിവതുംപുറത്തിറങ്ങാതിരിക്കുകയും പുറത്തിറങ്ങുമ്പോൾ സാമൂഹികഅകലംപാലിക്കുകയും ചെയ്യണം എന്നീനിർദേശങ്ങളുമായി ആരോഗ്യപ്രവർത്തകർ എത്തി. ഈവൈറസ് ചൈനയിലെ വുഹാൻ മാർക്കററിൽ ആണ്ഉണ്ടായത്.
അവിടുത്തെ ജനങ്ങളുടെ ഇഷ്ടഭക്ഷണംപകുതിവെന്തകാട്ടുമൃഗങ്ങളുംക്ഷുദ്രജീവികളെജീവനോടെകഴിക്കുന്നതുമായിരുന്നു.ഒരാൾ ഒരു കാട്ടുപന്നിയെ വേട്ടയാടി ക്കൊണ്ടുവന്ന് അതിൻെറ ഉള്ളിലെ അവശിഷ്ടങ്ങൾ എടുത്തുമാററിയിട്ട് കൈകഴുകാതെ മററുജോലികളിലേയ്ക്ക് പോയി.അതിൻെറ കുടലിൽഉണ്ടായിരുന്നകൊറോണ വൈറസ് അയാളിലേയ്ക്കും പിന്നീട് മററുള്ളവരിലേയ്ക്കും പ്രവേശിച്ചു. ധാരാളം ആളുകൾ മരണത്തിനുകീഴടങ്ങി.അങ്ങനെ ഈ വൈറസ് ലോകമെമ്പാടും പടർന്നു.അങ്ങനെ ഫെബ്രുവരി അവസാനത്തോടെ കോവിഡ്19 എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. നമ്മൾ എപ്പോഴും പാശ്ചാത്യ രീതി ഉപേക്ഷിച്ച് കൈകൂപ്പി നമസ്കാരം പറഞ്ഞുംകൈകാലുകൾ വൃത്തിയായി സോപ്പിട്ടുകഴുകിയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചുംശീലിക്കണം.അത് കൊറോണ യ്ക്കെതിരെ മാത്രമല്ല എല്ലാ പകർച്ചവ്യാധികൾക്കുമെതിരേയുള്ളപ്രതിരോധമാർഗമാണ്. അമ്മ കഥപറഞ്ഞുനിർത്തി.കഥാരൂപത്തിൽഅമ്മതന്നവലിയപാഠങ്ങൾ നമുക്കെല്ലാം പ്രയോജനകരമാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |