Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ പാഠം
ഇത്തവണ എത്തി
വേനലവധി പക്ഷേ....
ഒപ്പമെത്തി കൊറോണ
വൈറസും.....
ഞെട്ടി വിറച്ചു നാടും നഗരവും
ഒത്തിരി ഭീതി നിറഞ്ഞു നാട്ടിൽ
വൈറസിൻ വ്യാപനം
നീളാതിരിക്കുവാൻ
പൊട്ടിച്ചു നമ്മൾ രോഗത്തിൻ
ചങ്ങല
കൈകഴുകിയൊരു മീറ്ററ-
കലവും പാലിച്ചു നമ്മൾ
കൊറോണയെ പിടിച്ചുനിർത്തി.
ഞാനാദ്യമായി കേൾക്കുന്ന
വാക്കായി 'ലോക്ക് ഡൗൺ'
വീടും പരിസരവും കൊണ്ട്
ദിവസങ്ങൾ അങ്ങനെ നീക്കി....
പുസ്തകം വായിച്ചും ചിത്രം വരച്ചും
പച്ചക്കറി തൈകൾ നട്ടും നനച്ചും
പൂച്ചെടി തൈകൾ പറിച്ചു നട്ടും
വിഷരഹിത പച്ചക്കറി-
ത്തോട്ടം തീർത്തും
അമ്മയോടൊപ്പം അടുക്കളയിൽ
ഇത്തിരി പാചകം വശമാക്കി ഞാൻ
അരുമയാം കാടയ്ക്കും,
കോഴിക്കുമൊപ്പം ഞാൻ
മുറ്റത്തു തന്നെ കളി നടത്തി.
പത്രത്തിൽ വന്ന പ്രധാന -
വാർത്ത വെട്ടി ഒട്ടിച്ചു
ഞാൻ നോട്ടുബുക്കിൽ
കൊല്ലങ്ങളേറെ കഴിഞ്ഞിടുമ്പോൾ
ഒന്നു മറിച്ചങ്ങു നോക്കുവാനായ്
ഡോക്ടർമാർ,നഴ്സുമാർ
ആരോഗ്യരക്ഷകർ
ദൈവമാണെന്നു കരുതുക നാം....
നന്മയും, ധൈര്യവും, സ്നേഹവും
പൂക്കുന്ന നന്മ മരങ്ങളായ്
തീരണം നാം.....
അതിനായ് മാത്രമാണീ ദിനങ്ങൾ
വിരസതലേശവും തോന്നിടാതെ
ഒരു മനസ്സായി നമുക്ക് പോകാം...
കൂട്ടരെ നിങ്ങളും ഒാർത്തീടണം
നാം തന്നെ നാടിന്റെ സംരക്ഷകർ
നാം തന്നെ നാളെയുടെ സംരക്ഷകർ
|