ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

ഇന്ന് നമ്മുടെ ചുറ്റുപാടും മലിനമായി കൊണ്ടിരിക്കുന്നു. അതിന്റെ പ്രധാന കാരണം മനുഷ്യർ തന്നെയാണ്. വാഹനങ്ങളിൽ നിന്നുള്ള പുക വായു മലിനമാക്കികൊണ്ടിരിക്കുന്നു. മാത്രമല്ല ഫാക്ടറികളിൽ നിന്നുള്ള പുകയും വായു മലിനമാക്കികൊണ്ടിരിക്കുന്നു. വലിയ വലിയ നഗരങ്ങളിൽ ഓക്സിജൻ കഫെ പോലും ആരംഭിച്ചിരിക്കുന്നു. ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ അന്തരീക്ഷത്തിലേക്ക് ശുദ്ധ വായു പമ്പ് ചെയ്യുന്ന കൂറ്റൻ പമ്പുകൾ സ്ഥാപിച്ചിരിക്കുന്നു. നാം കെട്ടിട നിർമാണത്തിനും മറ്റും വേണ്ടി കുന്നിടിച്ചു വയൽ നികത്തി കൊണ്ടിരിക്കുന്നു. ഇതുകാരണമായി നാം ഇതിനിടെ രണ്ടു പ്രളയങ്ങൾ അനുഭവിച്ചുകഴിഞ്ഞു. മഴ പെയ്തു വരുന്ന വെള്ളത്തിനു ഭൂമിയിലേക്ക് ഒലിച്ചിറങ്ങാനായി സ്ഥലമോ സൗകര്യമോ ഇല്ല എന്നുള്ളതാണ് ഇതിന് കാരണം. മനുഷ്യ ജീവിതത്തിന് ഏറ്റവും സഹായക മാകുന്ന മരങ്ങളും നാം തന്നെ നശിപ്പിക്കുന്നു. ഈ ലോക്ക്ഡൌൺ അത് നമുക്ക് തെളിയിച്ചു തരുന്നു. ഏതാനും ദിവസം മനുഷ്യർ പുറത്തിറങ്ങാതിരുന്നത് കൊണ്ട് ഭൂമി ആകെ തെളിഞ്ഞു. നദികളിലെ വെള്ളം ശുദ്ധി ആയി. അന്തരീക്ഷം തെളിഞ്ഞു. കുന്നിടിക്കൽ ഇല്ല വാഹനത്തിന്റെ പുക ഇല്ല. പക്ഷികളും മൃഗങ്ങളും സന്തോഷത്തോടെ ജീവിക്കുന്നു. നാം ഭൂമിയിൽ നിന്ന് ഒരു മരം വെട്ടിയാൽ പത്തുമരം തിരിച്ചു നട്ടുകൊണ്ട് ഭൂമിയെ സംരക്ഷിക്കാം.

മുഹമ്മദ് ഹിലാൽ
7 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം