എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42254 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം മഹത്വം

ശുചീന്ദ്രപുരത്തെ രാജാവായിരുന്നു ശുചിത്വവർമ്മൻ .പേര് പോലെ തന്നെ അദ്ദേഹം വളരെ ശുചിത്വമുള്ള ആളായിരുന്നു.തന്നെപ്പോലെ തന്നെ പ്രജകളും ശുചിത്വമുള്ളവരാകണമെന്നും അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതിനായി അദ്ദേഹം പ്രയത്നിച്ചു.വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്നവരെ നല്ല വൃത്തിയുള്ള സ്ഥലങ്ങളിൽ താമസിപ്പിച്ചു. എന്നിട്ടും ശുചിത്വം പാലിക്കാത്തവരെ ശിക്ഷിച്ചു.ഇത് കൊണ്ടൊക്കെ തന്നെ എന്തായാലും പേര് പോലെ തന്നെ ആ രാജ്യം ശുചിത്വമുള്ളതായി.നല്ല വൃത്തിയുള്ള അന്തരീക്ഷത്തിൽ താമസിക്കുന്നത് കൊണ്ട് ആർക്കും അസുഖങ്ങൾ ഉണ്ടായിരുന്നില്ല.എല്ലാവരും ആരോഗ്യവാന്മാരായി ജീവിച്ചു പോന്നു.ഇത് അയൽരാജ്യങ്ങളിലെ രാജാക്കന്മാർക്കൊന്നും ഇഷ്ടപ്പെട്ടില്ല.അവർക്ക് ശുചിത്വവർമാനോട് അസൂയ തോന്നി.അങ്ങനെ ഇരിക്കെ ശുചീന്ദ്രപുരത് ഒരു കുടുംബം എത്തിച്ചേർന്നു.അവർ വളരെ വൃത്തിഹീനരായിരുന്നു.അതുകൊണ്ട് ആ നാട്ടിലെ ആരും അവരെ അടുപ്പിച്ചില്ല.കൊട്ടാരത്തിൽ വിവരം അറിഞ്ഞു. കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.അവർ കൊട്ടാരത്തിൽ എത്തിച്ചേർന്നു.രാജാവിനോട് വിവരം പറഞ്ഞു അവർ ദൂരെ ഒരു ദേശത്തു നിന്ന് വന്നതാണ്.അവർക്ക് താമസിക്കാൻ ഒരിടമോ കഴിക്കാൻ ഭക്ഷണമോ ഇല്ല അലഞ്ഞു തിരിഞ്ഞ ഇവിടെ എത്തിയതാണ്.ഇത് കേട്ട രാജാവിന് അവരോട് സഹതാപം തോന്നി.അദ്ദേഹം അവർക്ക് സൗകര്യവും ജീവിക്കാനുള്ള മാർഗവും കൊടുത്തു.ഒരു നിബന്ധന മാത്രം പറഞ്ഞു.ഇപ്പോഴും വൃത്തിയായി ഇരിക്കുക വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക .കുടുംബം സന്തോഷത്തോടെ രാജാവ് നൽകിയ സ്ഥലത്തു .രാജ്യത്തെ ശുചിത്വ രീതികൾക്കൊപ്പം ആ കുടുംബത്തിന് ജീവിക്കാൻ സാധിച്ചില്ല .അവർ പഴയതു പോലെ ശുചിത്വം ഇല്ലാത്തവരായി തന്നെ ജീവിച്ചു.അവരോട് ഇടപഴകിയവരെയും അവർ അങ്ങനെ തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു.ചിലരൊക്കെ .അങ്ങനെ അവരെല്ലാം വൃത്തിയില്ലാത്തവരായി.അതോടെ അവർക്കെല്ലാം മാരക രോഗങ്ങൾ പിടിപെട്ടു.അങ്ങനെ രോഗങ്ങൾഒരാളിൽ നിന്ന് മറ്റൊരാളിലേക് എന്ന വിധത്തിൽ പടർന്നു പിടിച്ചു.വിവരം അറിഞ്ഞ രാജാവ് വളരെയതികം വിഷമിച്ചു.തന്റെ പ്രജകൾ ശുചിത്വം ഉള്ളവറ്‍റായിട്ടും എന്ത് കൊണ്ടാണ് ഈ മാറാരോഗങ്ങൾ പിടിപെട്ടതെന്ന് അദ്ദേഹം ചിന്തിച്ചു.അയാൾ രാജ്യത്തെ മരാജാക്കന്മാർ അദ്ദേഹത്തെ പരിഹസിച്ചു."ശുചിത്വത്തിനു പേര് കേട്ട രാജ്യത്തും മാറാരോഗങ്ങളോ" രാജാവ് ചിന്താകുലനായി.ഒടുവിൽ പുതിയതായി വന്ന കുടുംബം കാരണം ആണ് ഇതെല്ലം സംഭവിച്ചതെന്നറിഞ്ഞ രാജാവ് കോപാകുലനായി.അദ്ദേഹം ആ കുടുംബത്തെ ശിക്ഷിക്കാൻ തീരുമാനിച്ചു.നാട് കടത്തിയാൽ മറ്റ് രാജ്യത്തെ ആൾക്കാർക്കും അസുഖങ്ങൾ ഉണ്ടാകുമെന്ന് കരുതി അത് ചെയ്തില്ല.പകരം അവരെ തുറുങ്കിലടച്ച്.പ്രജകളുടെ രോഗം മാറാനുള്ള വഴി അദ്ദേഹം തന്നെ നിർദ്ദേശിച്ചു .വീണ്ടും പഴയതു പോലെ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഗൃഹശുചിത്വവും പാലിക്കുക.അങ്ങനെ ആ രാജ്യത്തെ സ്ഥിതിപഴയതു പോലെ ആയി.പിടിപെട്ട രോഗങ്ങളെല്ലാം ഭേദമായി .പ്രജകളും ഒപ്പം രാജാവും വളരെയധികം സന്തോഷിച്ചു.

മാധവ് സുനിൽ
5 ബി ഹൈമവതി വിലാസം യു പി സ്കൂൾ കുരക്കണ്ണി തിരുവനന്തപുരം വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ