കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു രോഗത്തെ തടയാ൯ നമ്മുടെ ശരീരം എന്തെല്ലാം പ്രതിരോധ മാ൪ഗങ്ങൾ സ്വീകരിക്കുന്നു എന്നുള്ളതാണ്. രോഗപ്രതിരോധത്തിന് ഒന്നാമതായി വേണ്ടത് ആരോഗ്യമുള്ള ശരീരമാണ്.അത് രൂപപ്പെടുത്തുന്നതിന് പോഷകാഹാരങ്ങൾ,ജലം,ശുദ്ധ വായു,പ്രതിരോധ കുത്തിവയ്പ്പുകൾ,വ്യക്തി ശുചിത്വം,പരിസര ശുചിത്വം നല്ലൊരു ചുറ്റുപാട് എന്നിവ ആവശ്യമാണ്.ഇന്നു നമ്മൾ ഒരു മഹാവിപത്തിനെ നേരിട്ടുകൊണ്ടിരിക്കുന്നു. കോവിഡ് -19 എന്ന ആ മാരകരോഗം സമ്പന്നരാജ്യങ്ങളെ പോലും ഇന്ന് കീഴ്പ്പെടുത്തിയിരിക്കുന്നു.എന്നാൽ നമ്മുടെ കൊച്ച് കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്.ശക്തമായൊരു ആരോഗ്യവകുപ്പും ആശുപത്രി സേവനങ്ങളും നമ്മുടെ ഈ കൊച്ചു കേരളത്തെ മികച്ചതാക്കുന്നു.ആരോഗ്യമുള്ളൊരു ശരീരത്തെ രോഗത്തിന് കീഴ്പ്പെടുത്താ൯ പ്രയാസമാണ്.രോഗപ്രതിരോധശേഷിക്കായി നമുക്കും കൈകോ൪ക്കാം,പുതിയൊരു സമൂഹത്തെ ആരോഗ്യമുള്ള കേരളത്തെ നമുക്ക് വീണ്ടെടുക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം